തിരുവനന്തപുരം : തീരദേശ മേഖലയായ മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നത് ആശങ്ക വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ വെള്ളിയാഴ്ച പ്രത്യേക സിറ്റിംഗ് നടത്തി. മത്സ്യബന്ധന വകുപ്പ് ഡയറക്ടർ, മത്സ്യബന്ധന- തുറമുഖ വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടർ, തീരദേശ പോലീസ് മേധാവി എന്നിവർക്കുവേണ്ടി മത്സ്യബന്ധന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ഹാജരായി സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചതിൽ റിപ്പോർട്ടുകൾ ഭാഗികവും അവ്യക്തവുമാണെന്ന് കണ്ടതിനെ തുടർന്ന് മേയ് 28 ചേരുന്ന അടുത്ത സിറ്റിംഗിൽ പൂർണ്ണമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് നിർദ്ദേശം നൽകി.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ അഴിമുഖത്ത് മത്സ്യബന്ധനത്തിലേർപ്പെടുന്നവർ അപകടത്തിൽപ്പെടുന്നതിനാൽ ഇതുസംബന്ധിച്ച വിശദപഠനം നടത്തി ശാശ്വത പരിഹാരം നിർദ്ദേശിക്കുന്നതിനായി സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം പൂനെ ആസ്ഥാനമായുള്ള സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ഏജൻസി സമർപ്പിച്ച അന്തിമ പഠനറിപ്പോർട്ട് പ്രകാരം പുലിമുട്ടിന്റെ നീളം കൂട്ടൽ ഉൾപ്പെടെ മത്സ്യബന്ധന തുറമുഖത്തിന്റെ വികസനത്തിനായി 164 കോടി രൂപയുടെ പ്രോജക്ട് റിപ്പോർട്ട് പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിക്കുന്നതിനായി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടും നാളിതുവരെ അംഗീകാരം ലഭ്യമായിട്ടില്ല.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1