കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശത്തിലെ കേസില്‍ ആര്‍എംപി നേതാവ് ഹരിഹരന്‍ വടകര പോലീസിന് മുന്നിൽ ഹാജരായി. മൊഴിയെടുത്ത ശേഷം അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ച് പോലീസ് ചോദിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അന്ന് തന്നെ പ്രസംഗത്തില്‍ ഖേദം പ്രേകടിപ്പിച്ചതാണെന്ന് ഹരിഹരന്‍ പറഞ്ഞു.
ഇനി ഹാജരാകാൻ പറഞ്ഞില്ല. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കേരളത്തിൽ പലരും പ്രസംഗിച്ചിട്ടുണ്ട്. അതിന്‍റേ പേരില്‍ കേസെടുക്കുന്നതില്‍ അര്‍ത്ഥമില്ല. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. വ്യക്തികളുടെ പേര് പറയുന്നതിൽ തെറ്റില്ല. വടകരയിലെ പ്രസംഗത്തിലെ പരാമര്‍ശം രാഷ്ട്രീയമായി യോജിക്കുന്ന പ്രയോഗം ആയിരുന്നില്ല. എന്നാല്‍ നിയമപരമായി തെറ്റല്ല. തനിക്ക് നേരെ ആക്രമണം ഉണ്ടായിട്ട് ഇനിയും നടപടി ആയിട്ടില്ല. വീടിനു നേരെ ഉണ്ടായ ബോംബ്എറിൽ ആരെയും ഇതുവരെ പിടിച്ചിട്ടില്ല. എന്തുകൊണ്ട് പ്രതികളെ പിടികൂടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.