മലപ്പുറം : മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടി സുബീറ ഫര്‍ഹത്തയുടെ കൊലപാതകത്തില്‍ നിര്‍ണ്ണായക അറസ്റ്റ്. വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് ചേറ്റൂര്‍ സ്വദേശി കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തയുടെ മൃതദേഹം കണ്ടെത്തിയത്. അന്‍വര്‍ ആണ് പിടിയില്‍ ആയത്.
കഴിഞ്ഞ മാസം പത്തിനാണ് പെണ്‍കുട്ടിയെ കാണാതായത്. സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയാണ് സുബീറ. പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ടവര്‍ ലെക്കേഷന്‍ വിട്ട് പെണ്‍കുട്ടി പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പോലീസ്. വിവാഹിതയായ പെണ്‍കുട്ടി ഒരു വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു.