കൊല്ലം : രണ്ടു വിദ്യാര്‍ഥിനികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി 18 കാരിയെയും കുണ്ടറ പെരുമ്പഴ സ്വദേശിനി 21 കാരിയെയുമാണ് കാണാതായത്. കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കുകയാണ് വിവാഹിതരായ ഇരുവരും. പഠിക്കുന്ന സ്ഥാപനത്തിലേക്കെന്നു പറഞ്ഞാണ് 23 ന് രാവിലെ ഒന്‍പത് മണിയോടെ ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. എന്നും ആറു മണിയോടെ വീട്ടില്‍ മടങ്ങിയെത്താറുമുള്ളതാണ്. കുണ്ടറയില്‍ നിന്നുവരുന്ന കുട്ടി കൊട്ടിയത്ത് എത്തിയശേഷം രണ്ടുപേരും ചേര്‍ന്നാണ് പതിവായി കൊല്ലത്തേക്ക് പോയിരുന്നത്.
ശനിയാഴ്ച ഏറെ വൈകിയും വീട്ടിലെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണ ആംരഭിച്ചു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നത് അന്വേഷണത്തെ ബാധിച്ചു. ഉച്ചയോടെ ഒരാളുടെ ഫോണ്‍ പ്രവര്‍ത്തനക്ഷമമായതോടെ കാപ്പില്‍ ഭാഗത്താണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.