കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ നാല് കുട്ടികളെയും കണ്ടെത്തി. മലപ്പുറം എടക്കരയില്‍ വെച്ചാണ് ഇവരെ കണ്ടെത്തിയത്. സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്. ഇതോടെ കാണാതായ 6 പെണ്‍കുട്ടികളെയും പോലീസ് കണ്ടെത്തി. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ ഒരു പെണ്‍കുട്ടിയെ ഇന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട്ടേക്കുള്ള ബസില്‍ കയറിയ പെണ്‍കുട്ടി കണ്ടക്ടര്‍ക്ക് നമ്പർ നല്‍കിയതാണ് വഴിത്തിരിവായത്. നല്‍കിയ നമ്പറിൽ ബസ് കണ്ടക്ടര്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് കുട്ടിയുടെ അമ്മയെയാണ്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആറുപെണ്‍കുട്ടികളില്‍ മറ്റൊരാളെ ഇന്നലെ കണ്ടെത്തിയിരുന്നു.
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികള്‍ കാണാതായ സംഭവം ; നാല് പേരെ കണ്ടെത്തി
RECENT NEWS
Advertisment