തിരുവനന്തപുരം : തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ജീവനക്കാര്‍ക്ക് നുണ പരിശോധന. ആറ് ക്ഷേത്രം ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും. ഫോര്‍ട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. 108 പവന്‍ സ്വര്‍ണം കാണാതായ ശേഷം ക്ഷേത്ര മുറ്റത്ത് നിന്ന് കിട്ടിയതിലാണ് നടപടി. സ്വര്‍ണം കാണാതായതിന് പിന്നില്‍ ജീവനക്കാര്‍ക്കിടയിലെ ഭിന്നതയാണോയെന്നാണ് സംശയം. സംഭവത്തില്‍ വിശദീകരണവുമായി ഭരണസമിതി രംഗത്തെത്തി. സ്വര്‍ണം മനപ്പൂര്‍വമായി എടുത്തുകൊണ്ടുപോയി ഒളിച്ചുവെയ്ക്കാന്‍ സാധ്യതയില്ലെന്ന് ഭരണസമിതി അംഗം ആദിത്യ വര്‍മ്മ പറഞ്ഞു. സ്വര്‍ണ്ണം ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ നിന്ന് തന്നെയാണ് തിരിച്ചു കിട്ടിയത്. ബാഗിനുള്ളില്‍ നിന്നും താഴെ വീണു എന്നാണ് അറിയുന്നത്. മനപ്പൂര്‍വമായി എടുത്തുകൊണ്ടുപോയി ഒളിച്ചുവെയ്ക്കാന്‍ സാധ്യതയില്ല – അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1