കോട്ടയം : മെഡിക്കല്‍ കോളജ് നേത്രരോഗ വിഭാഗം വാര്‍ഡില്‍ ചികിത്സയിലിരിക്കെ കാണാതായ ആളെ ആശുപത്രിക്കു സമീപമുളള ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം വെച്ചൂര്‍ തുണ്ടിയില്‍ ടി.എസ്. പ്രദീപിനെ (52) ആണ് സാരികൊണ്ട് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പലചരക്ക് വ്യാപാരിയാണ്.
3 ദിവസം മുമ്പാണ് ഇദ്ദേഹം ചികിത്സ തേടി എത്തിയത്. 7-ാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. മൂത്ത സഹോദരന്‍ ബൈജുവിനെ ഫോണില്‍ വിളിച്ച് തനിക്ക് തൊണ്ടയ്ക്കും വയറിലും കാന്‍സര്‍ ആണെന്നും രാത്രി കൂട്ടിരിപ്പിന് എത്തണമെന്നും അറിയിച്ചു. ബൈജു ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രദീപിനെ വാര്‍ഡില്‍ കണ്ടെത്തിയില്ല. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.