കൊല്ലം: കരുനാഗപ്പള്ളി വട്ടക്കായലില്‍ വള്ളത്തില്‍ ചൂണ്ടയിടാന്‍ പോയ മൂന്നു യുവാക്കള്‍ സഞ്ചരിച്ച വള്ളം മുങ്ങി ഒരാളെ കാണാതായി. രണ്ടു പേര്‍ നീന്തി രക്ഷപെട്ടു. കരുനാഗപ്പള്ളി മരുതൂര്‍ക്കുളങ്ങര തെക്ക് മംഗലത്ത് സുധിനെ (23) ആണ് കാണാതായത്.
മരുതൂര്‍ക്കുളങ്ങര തെക്ക് മണ്ണേല്‍ ഹരികൃഷ്ണന്‍ (23), പീടികചിറയില്‍ ശിവശങ്കര്‍ (22) എന്നിവരെയാണ് രക്ഷപെടുത്തിയത്. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തുക്കളായ യുവാക്കള്‍ ചെറുവള്ളത്തില്‍ ചൂണ്ടയിടാന്‍ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റിലും മഴയിലും വള്ളം മറിഞ്ഞതോടെ മൂന്നുപേരും നീന്തി രക്ഷപെടാന്‍ ശ്രമിച്ചു. ഇതിനിടെ ഒരാളെ കാണാതാവുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ രണ്ടു പേരെ കന്നിട്ടകടവിനു സമീപം കരയിലെത്തിച്ചു. സുരേന്ദ്രന്‍ – ഉഷ ദമ്പതികളുടെ മകനാണ്. സഹോദരന്‍ – സുബിന്‍.