വയനാട് : പുല്‍പ്പള്ളിയില്‍ കാണാതായ യുവാവിനെ വന്യജീവി കൊന്നുതിന്ന നിലയില്‍ കാട്ടിനുള്ളില്‍ കണ്ടെത്തി. പുല്‍പ്പള്ളി മണല്‍വയല്‍ ബസവന്‍കൊല്ലി സ്വദേശി ശിവകുമാറിന്റെ (24) മൃതദേഹമാണ് ചെതലയം റെയ്ഞ്ചിലെ കല്ലുവയല്‍ വനത്തിനുള്ളില്‍ കണ്ടെത്തിയത്. ശിവകുമാറിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് മുതല്‍ വനത്തിനുള്ളില്‍ വനപാലകരും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. തലയും കാലുകളും ഒഴികെയുള്ള മറ്റു ശരീരഭാഗങ്ങളെല്ലാം പൂര്‍ണമായും തിന്നുതീര്‍ത്ത നിലയിലാണ്. പ്രദേശം കടുവകളുടെ വിഹാര കേന്ദ്രമാണ്.
പുല്‍പ്പള്ളിയില്‍ കാണാതായ യുവാവിനെ വന്യജീവി കൊന്നുതിന്ന നിലയില്‍ കാട്ടിനുള്ളില്‍ കണ്ടെത്തി
RECENT NEWS
Advertisment