ചെന്നൈ : മിസ്റ്റര്‍ ഇന്ത്യയും ബോഡി ബിള്‍ഡറുമായ സെന്തില്‍ കുമരന്‍ സല്‍വരാജന്‍ കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
തമിഴ്‌നാട് സ്വദേശിയാണ് സെന്തില്‍. അന്താരാഷ്ട്ര ശരീര സൗന്ദര്യ മത്സര വേദികളിലെ രാജ്യത്തിന്റെ ഭാവി പ്രതീക്ഷയായിരുന്നു അദ്ദേഹം. മിസ്റ്റര്‍ ഇന്ത്യ ജേതാവായ സെന്തില്‍ 2013ലെ ഷേറി ക്ലാസിക്കില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സെന്തില്‍ അവസാനം പങ്കുവെച്ച പോസ്റ്റില്‍ അന്താരാഷ്ട്ര വേദിയില്‍ മികവ് തെളിയിക്കുന്ന സ്വപ്‌നമായിരുന്നു പങ്കുവെച്ചത്.