ഡല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമിനെ ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി പ്രഖ്യാപിച്ച് ഗുരുഗ്രാമിലെ മാനേജ്മെന്റ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസറായ രാജേഷ് കെ പിലാനിയ. കൂടാതെ, 100 ശതമാനം സാക്ഷരത കൈവരിച്ച ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം കൂടിയാണ് മിസോറാം. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ സംസ്ഥാനം നല്‍കുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.
കുടുംബ ബന്ധങ്ങള്‍, ജോലി സംബന്ധമായ പ്രശ്നങ്ങള്‍, സാമൂഹിക പ്രശ്നങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മതം, കോവിഡ്-19 ന്റെ സ്വാധീനം, ശാരീരികവും മാനസികവുമായ ആരോഗ്യം എന്നിവ ഉള്‍പ്പെടെ ആറ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് രാജേഷ് കെ പിലാനിയ പഠനം നടത്തിയത്. മിസോറാമിന്റെ സാമൂഹിക ഘടനയും സാംസ്‌കാരിക രീതികളും യുവാക്കളുടെ സന്തോഷം വര്‍ദ്ധിക്കാന്‍ കാര്യമായ സ്വാധീനം ചെലുത്തുന്നതായും പഠനത്തില്‍ കണ്ടെത്തി.