ഇംഫാല്‍: മിസോറാമിലെ മെയ്തെയ് വിഭാഗക്കാരെ വിമാനമാർഗം മണിപ്പൂരിലെത്തിക്കാൻ നീക്കം ഊർജിതം. സുരക്ഷാ മുൻനിർത്തി സംസ്ഥാനം വിടണമെന്ന് മുൻ വിഘടന വാദ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് മണിപ്പൂർ സർക്കാർ നടപടി സ്വീകരിക്കുന്നത്. രണ്ട് കുകി യുവതികളെ നഗ്നരാക്കി നടത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മിസോറാമിലെ മെയ്തെയ് വിഭാഗക്കാരോട് സംസ്ഥാന വിടണമെന്ന് വിഘടന വാദ ഗ്രൂപ്പ് ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് പലരും ഇതിനോടകം തന്നെ മിസോറാമിൽ നിന്ന് പലായനം ചെയ്തു.
എടിആര്‍ വിമാനങ്ങളിൽ മിസോറാമിലെ ഐസോളിൽ നിന്നും ഇംഫാലിലേക്കും സിൽച്ചറിലേക്കുമായിരിക്കും ഇവരെ കൊണ്ടുവരുക. അതേ സമയം മെയ്തെയ്കള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. മെയ്തെയ്കൾ കൂടുതലുള്ള വെറ്റി കോളേജ്, മിസോറാം യൂണിവേഴ്സിറ്റി, റിപാൻസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം സുരക്ഷ ശക്തമാക്കി.കൂടാതെ മെയ്തെയ്കൾ കൂടുതലായി താമസിക്കുന്ന ഐസോളിലെ നഗരപ്രദേശത്തും സുരക്ഷ ശക്തമാക്കി.മെയ്തെയ്കൾ സുരക്ഷ ഉറപ്പ് നൽകുമെന്ന് മിസോറാം സർക്കാർ അറിയിച്ചു.