മലപ്പുറം : ജനങ്ങള്‍ ഒരു മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുന്നുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. അതിന്റെ പ്രതിഫലനമാണ് രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളിലുള്ള നീണ്ട നിരയെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയതായിരുന്നു എം.കെ. മുനീര്‍.
ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് വന്നിരിക്കുന്നത്. അതിന്റെ പ്രതിഫലനം ഫലത്തിലുണ്ടാകും. മാറ്റങ്ങളുണ്ടാകുന്ന തെരഞ്ഞെടുപ്പാണ്. ജനങ്ങള്‍ ഒരു മാറ്റത്തിനു വേണ്ടി ആഗ്രഹിക്കുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുകയാണെന്നും എം.കെ. മുനീര്‍ പറഞ്ഞു.