റാന്നി : റാന്നി നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിന് എംഎൽഎൽ ഫണ്ടിൽ നിന്നും 1.18 കോടി രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. റോഡുകളും അവയ്ക്ക് അനുവദിച്ച തുക ലക്ഷത്തിൽ ബ്രാക്കറ്റിലും ചുവടെ കൊടുത്തിരിക്കുന്നു.
പെരുനാട് പഞ്ചായത്തിലെ നെടുമൺ ഊഴം റോഡ് ( 4.99 ) തിനിവിളപ്പടി പുതുവേൽത്തടം റോഡ് ( 4 ) വാട്ടർ ടാങ്ക് പടി പുതുപ്പറമ്പിൽ പടി റോഡ് (4) പൊട്ടൻ മൂഴി – അങ്കണവാടി ആറ്റുകടവ് റോഡ് കലുങ്ക് നിർമ്മാണം (4.99 ) . വെച്ചൂച്ചിറ പഞ്ചായത്തിലെ തുങ്കുഴിപ്പടി – വട്ടക്കല്ലേൽപ്പടി റോഡ് (4.75), സന്തോഷ് കവല -കൊല്ലമുള്ള റോഡ് (4.50 , ഗോതമ്പ് റോഡ് (4.50), നാറാണംമൂഴി പഞ്ചായത്തിലെ നാറാണംമൂഴി ഹൈസ്കൂൾ പടി -കാണിമുക്ക് റോഡ് (4.50), മഠം പടി – കുളിക്കടവ് റോഡ് (4). അങ്ങാടി പഞ്ചായത്തിലെ തൃക്കോമല മേപ്രത്ത് പടി കഴുത്തൂട്ട് പുരയിടത്തിൽ പിടി റോഡും സംരക്ഷണഭിത്തിയും ( 4.50), ചെറുകത്ര പടി -ഇലവുങ്കൽപടി -റേഷൻ കട പടി റോഡ് (7.90), റാന്നി പഞ്ചായത്തിലെ ഹോമിയോപ്പടി – ആശാരിക്കാല റോഡ് (4.50), ചെറുകോൽ പഞ്ചായത്തിലെ തിരുമുറ്റം കളരി -ഐപിസി പടി -കോയി വിള പടി റോഡ് (4.90) കാട്ടൂർപേട്ട മുത്തു പറമ്പിൽ പള്ളിപ്പടി റോഡ് ( 4.99), കാവതിയിൽ പടി -കുടിലുമുക്ക് റോഡ് ( 2 ) , ഓർത്തഡോക്സ് പള്ളിപ്പടി -അങ്കണവാടി പടി റോഡ് ( 2.50),അയിരൂർ പഞ്ചായത്തിലെ ചായൽ പള്ളി – കുടിയൻകുന്ന് – പള്ളത്തു പടി റോഡ് (7), തടത്തിൽ മുക്ക് വട്ടപ്പാറ (4.90), തോട്ടുപുറം തോട്ടുങ്കൽ ( 4.75). എഴുമറ്റൂർ പഞ്ചായത്തിലെ മാവേലിൽ – പൂത്തേടത്ത് റോഡ് (4) , കൊറ്റനാട് പഞ്ചായത്തിലെ തെന്നശേരി – കാക്കമല റോഡ് (4.90) അമ്പലം പടി – സ്നേഹ ഭവൻ റോഡ് (4) കോട്ടാങ്ങൽ പഞ്ചായത്തിലെ കുരുവിക്കാട്ട് – മണ്ണൂർ റോഡ് (4.90), നിർമ്മലപുരം – മുഴയ മുട്ടം -മണ്ണാറത്തറ റോഡ് (4.90), കാച്ചാണിപടി-കുളയാംകുഴി – ആനക്കുഴി റോഡ് കലുങ്ക് നിർമ്മാണം (7.32).