Wednesday, July 9, 2025 11:03 am

ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ കെ രമയ്ക്ക് വധ ഭീഷണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :   ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ കെ രമയ്ക്ക് വധ ഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് രമക്ക് കത്ത് ലഭിച്ചത്. ഞങ്ങളുടെ പൊന്നോമന പുത്രൻ മുഖ്യമന്ത്രി പിണറായിക്കെതിരെ പറഞ്ഞാൽ തീർക്കേണ്ടി വരുമെന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്.  ഭരണം പോകുന്നതൊന്നും ഞങ്ങൾക്ക് വിഷയമല്ല.  പയ്യന്നൂരിലേക്ക് വന്നാൽ കാണിച്ച് തരാം എന്നും കോൺഗ്രസ് നേതാക്കൾക്ക് വേണ്ടിയാണ് നിങ്ങൾ സംസാരിക്കുന്നത്. അവരും സൂക്ഷിച്ചിരുന്നോ എന്നും കത്തിൽ ഉണ്ടായിരുന്നു.

എം എം മണി രമയെ അധിക്ഷേപിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. ‘ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി.  അത് അവരുടെ വിധി.  ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല’- എന്നായിരുന്നു എം എം മണിയുടെ പ്രസംഗം.  എംഎം മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്കുള്ളിലും പുറത്തും പ്രതിഷേധിച്ചു. ആദ്യം നിലപാടിൽ ഉറച്ച് നിന്ന മണി പക്ഷേ ഒടുവിൽ സ്പീക്കറുടെ റൂളിംഗ് വന്നതോടെ പ്രസ്താവനപിന്‍വലിക്കുകയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊടുമൺ കിഴക്ക് കുളത്തിനാൽ പാലം അപകടത്തിൽ ആയിട്ട് ദിവസങ്ങള്‍ ; പുതിയ പാലം പണിയാനുള്ള...

0
കൊടുമൺ : കൊടുമൺ കിഴക്ക് കുളത്തിനാൽ പാലം അപകടത്തിൽ ആയിട്ട്...

നടി ആലിയ ഭട്ടിൽനിന്ന് 77 ലക്ഷം രൂപ അപഹരിച്ചുവെന്ന കേസിൽ മുൻ സഹായി അറസ്റ്റിൽ

0
ജുഹു : നടി ആലിയ ഭട്ടിൽനിന്ന് 77 ലക്ഷം രൂപ അപഹരിച്ചുവെന്ന...

ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരിയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടർ

0
ഇടുക്കി : ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരിയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന്...

തകര്‍ന്ന് തരിപ്പണമായി പാമല-ആഞ്ഞിലിത്താനം റോഡ്‌

0
കുന്നന്താനം : തകര്‍ന്ന് തരിപ്പണമായി പാമല-ആഞ്ഞിലിത്താനം റോഡ്‌. പാമല...