കോന്നി : കോന്നി നിയോജക മണ്ഡലത്തിൽ യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് റവന്യൂ മന്ത്രിയായിരുന്ന അടൂർ പ്രകാശ് നൽകിയ പട്ടയങ്ങൾ റദ്ദാക്കുകയും വ്യാജ പട്ടയമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്ത എൽഡിഎഫ് ഗവൺമെന്റ് ഇപ്പോൾ നൽകുന്നത് അതേ പട്ടയമോ വ്യാജ പട്ടയമോ എന്ന് എം എൽ എ വ്യക്തമാക്കണമെന്ന് തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. കോന്നി നിയോജകമണ്ഡലത്തിലെ മലയോര മേഖലയിൽ ഏറ്റവും കൂടുതൽ കോലിഞ്ചി കൃഷിക്കാർ ഉണ്ടെന്ന് മനസ്സിലാക്കി കോലിഞ്ചി മൊത്തമായി സംഭരിക്കാൻ ഉള്ള സംവിധാനം ഉണ്ടാക്കാമെന്നും കോലിഞ്ചിയുടെ വില അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി ഗവൺമെന്റിനെക്കൊണ്ട് കൃഷി ഭവൻ മുഖാന്തരം സബ്സിഡി നൽകാമെന്നും പറഞ്ഞ് വാർഡുകൾ തോറും അംഗത്വം എടുപ്പിക്കുകയും ഓഹരി സമാഹരിക്കുകയും ചെയ്തു.
ഇപ്പോൾ സംഘടനയും വിലയും ഇല്ലാതെ കോലിഞ്ചി കർഷകർ വലയുന്നു. ഇതിനെതിരെ തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം രേഖപെടുത്തുകയും ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം തീരുമാനിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ ദേവകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രമോദ് താന്നിമൂട്ടിൽ, വസന്ത് ചിറ്റാർ, സന്തോഷ് കുമാർ, ജോയ് തോമസ്, ലിബു മാത്യു, അജയൻ പിള്ള, കെ വി സാമുവൽ, സോമരാജൻ കരിങ്കുറ്റിക്കൽ, ഷാജിമോൻ എം എസ്, മിനി വിനോദ്, ശ്യാം എസ് നായർ, ബിജു കുമ്മണ്ണൂർ, ജോയ്കുട്ടി ചേടിയത്ത്, ലില്ലി ബാബു, ബിജി ജോയ്, ടി സി ബഷീർ, ബിന്ദു ജോർജ്, ശശിധരൻ നായർ പാറയരുക്കിൽ, ഗുരുപ്രസാദ്, മീരാൻ വടക്കുപുറം, ബിജു ആർ പിള്ള, മാത്യു ഏറത്ത് എന്നിവർ പ്രസംഗിച്ചു.