ലഖ്‌നൗ: തന്റെ നിയോജക മണ്ഡലത്തില്‍ പുതുതായി ടാര്‍ ചെയ്ത റോഡിന്റെ ഗുണനിലവാരം മോശമായതിന്റെ പേരില്‍ കരാറുകാരനെ ശാസിച്ച് എംഎല്‍എ. ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ മണ്ഡലത്തിലെ എംഎല്‍എ ബേദിറാമാണ് കരാറുകാരന്റെ മുന്നില്‍ വെച്ച് റോഡ് പരിശോധിക്കുകയും ശാസിക്കുകയും ചെയ്തത്. ‘ഇതാണോ റോഡ്. ഈ റോഡില്‍ കാറിന് ഓടാന്‍ കഴിയുമോയെന്നും എംഎല്‍എ ചോദിക്കുന്നു. എംഎല്‍എ ഷൂസ് കൊണ്ട് തട്ടുമ്പോള്‍ ടാര്‍ ഇളകി പോരുന്നുണ്ട്. റോഡിലെ നിലവാരം വളരെ മോശമാണെന്ന് എംഎല്‍എ പറഞ്ഞു.
നാട്ടുകാരില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് എംഎല്‍എ പരിശോധനക്ക് എത്തിയത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അവിടെ ഉണ്ടായിരുന്നില്ല, ഞാന്‍ കരാറുകാരനോട് പ്രശ്‌നം ഉന്നയിക്കുകയും പിഡബ്ല്യുഡിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. നിലവാരമനുസരിച്ചല്ല റോഡ് നിര്‍മിക്കുന്നതെന്നും അത്തരത്തിലാണു നിര്‍മാണം നടക്കുന്നത്. ഇത് ഒരു വര്‍ഷമോ ആറ് മാസമോ പോലും നിലനില്‍ക്കില്ല, അദ്ദേഹം പറഞ്ഞു.