Thursday, July 3, 2025 6:33 pm

കോന്നിയിലെ പ്രധാന റോഡുകളെല്ലാം ആധുനികരീതിയിൽ നിർമിക്കും ; എംഎൽഎ.

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിലെ റോഡുകളെല്ലാം ആധുനിക നിലവാരത്തിൽ നിർമ്മിക്കും. കോന്നി മിനി ബൈപാസ് നിർമാണ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നിയിലെ ഗതാഗത കുരുക്കിന് കോന്നി മിനി ബൈപാസ് നിർമാണത്തോടെ ആശ്വാസമാവുകയാണ്. കോന്നി ടൗൺ കേന്ദ്രീകരിച്ച് വിവിധങ്ങളായ വികസനപദ്ധതികളുടെ പ്രവർത്തിയാണ് പുരോഗമിക്കുന്നത്. കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷനിലേക്കുള്ള പ്രധാന പാതയായി പുതിയ മിനി ബൈപാസ് മാറും.

മിനി ബൈപാസായി മാറുന്ന പോലീസ്‌ സ്റേഷന്‍പടി -ടീ. വീ. എം- ഹോസ്പിറ്റല്‍ ഇളങ്ങവട്ടം റോഡ്‌  അഞ്ച്‌ സ്ട്രെച്ച്‌ ആയിട്ടാണ്‌ നിർമ്മിക്കുന്നത്. പോലീസ്‌ സ്റ്റേഷന്‍പടിയില്‍ നിന്ന്‌ ആരംഭിച്ചു ടീ.വീ. എം. ഹോസ്പിറ്റല്‍ ജംഗ്ഷനില്‍
അവസാനിക്കുകയും രണ്ടും മുന്നും സ്ട്രെച്ച്‌ ആദ്യ മെയിന്‍ സ്ട്രെച്ചില്‍
നിന്ന്‌ ആരംഭിച്ചു കോന്നി മാര്‍ക്കറ്റ്‌ ഉള്‍പ്പെടെ ഉള്ള ഭാഗത്തു കൂടി കടന്നു
പുനലൂര്‍ മുവാറ്റുപുഴ ഹൈവേയില്‍ കയറുന്നു.

നാലും അഞ്ചും സ്ട്രെച്ച്‌ ആദ്യ സ്ട്രെച്ചിലെ 0/300 നിന്ന്‌ ആരംഭിച്ചു തുക്കുപാലം റോഡും ഇളങ്ങവട്ടംക്ഷേത്രം റോഡും ബന്ധിപ്പിച്ചു ആദ്യ സ്ട്രെച്ചില്‍ തന്നെ വന്നു അവസാനിക്കുകയും ചെയ്യും. ആകെ മൊത്തം 3.022 കീ മി റോഡ്‌ ആണ്
പ്രവര്‍ത്തിയില്‍ നവീകരിക്കുന്നത്‌. കോന്നി പോലീസ്‌ സ്റ്റേഷനും ആശുപത്രിയും ഇളങ്ങവട്ടം ക്ഷേത്രവും കോന്നി നാരായണപുരം മാര്‍ക്കറ്റും പരസ്പരം രണ്ടു പ്രധാന സംസ്‌ഥാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ്.

റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം മെയിന്‍ടെനന്‍സ്‌ തുക ഉൾപ്പെടെ 2.57 കോടി രൂപക്ക്‌ ഭരണാനുമതി ലഭിച്ച പ്രവര്‍ത്തി ബിജു കൺസ്ട്രക്ഷൻ എജൻസിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണ കാലാവധി 6 മാസം ആണ്‌. കോന്നി മിനി ബൈപാസിന്റെ ആദ്യ സ്ട്രെച്ച്‌ നിലവില്‍ ഉള്ള റോഡ്‌ മുഴുവനായി പൊളിച്ചു നീക്കിയതിനു ശേഷം സിമന്റ്‌ സ്റെബിലൈസേഷന്‍ ചെയ്ത ശേഷം 15 സെന്റിമീറ്റർ ഘനത്തില്‍ സിമന്റ്‌ ട്രീറ്റഡ്‌ ക്രഷ്ട്‌ റോഡ്‌ 3.75 മീറ്റര്‍ വീതിയിൽ ബി എം ബി സി യിൽ ടാർ ചെയ്യും.

രണ്ടാമത്തെ സ്ട്രച് 3.75 മീറ്റര്‍ വീതിയില്‍ ബി എം ബി സി സാങ്കേതിക വിദ്യയിൽ നിര്‍മിക്കുവാനും പബ്ലിക്‌ മാര്‍ക്കറ്റ്‌ ഭാഗത്തുകൂടി കടന്നു പോകുന്ന മുന്നാമത്തെ സ്ട്രെച്ച്‌ 3.75 മീറ്റര്‍ വീതിയില്‍ ഉന്നത നിലവാരത്തില്‍ ഉള്ള കോണ്‍ക്രീറ്റ്‌ റോഡ്‌
ആയിട്ടാണ്‌ വിഭാവനം ചെയ്തിട്ടുള്ളത്‌. നാലും അഞ്ചും സ്ട്രെച്ച്‌ 3.0 മീറ്റര്‍
വീതിയില്‍ കോണ്‍ക്രീറ്റ്‌ റോഡ്‌ ആയിട്ടാണ്‌ വിഭാവനം ചെയ്തിട്ടുള്ളത്‌.

റോഡിന്റെ ഇരുവശത്തുമായി ആവശ്യം ഉള്ളിടത്തു ഐറിഷ്‌ ഡ്രൈനും
ഉള്‍പെടുത്തിയിട്ടുണ്ട്‌. സ്ട്രെച്ച്‌ മൂന്നില്‍ കോന്നി മാര്‍ക്കറ്റിന്റെ അടുത്ത്‌ ആയി
സ്ഥിതി ചെയുന്ന കലിങ്കും റോഡു പുനരുദ്ധാനത്തിന്റെ ഭാഗമായി
പുനര്‍നിര്‍മിക്കുന്നുണ്ട്. റോഡ്‌ ട്രാഫിക്‌ സേഫ്റ്റി പ്രവൃത്തികളായാ
മുന്നറിയിഷ്‌ ബോര്‍ഡറുകള്‍, ദിശാസൂചക ബോര്‍ഡറുകള്‍, എന്നിവ പദ്ധതിയിൽ
ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. വരുന്ന അഞ്ചു വര്‍ഷ കാലയളവിലേക്കുള്ള റോഡിന്‍റെ
പരിപാലനം കരാറിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

നിര്‍മ്മാണത്തിന്‍റെ ഓരോ ഘട്ടങ്ങളിലും 3 തലങ്ങളിലുള്ള ഗുണ നിലവാര
പരിശോധന നടത്തുന്നുണ്ട്‌. ഇതില്‍ ആദ്യത്തെത്‌ കോട്ടയം ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന ദക്ഷിണ മേഖല ആർകെഐ പദ്ധതി നിര്‍വഹണ യൂണിറ്റാണ്‌. രണ്ടാമതേതു കൊല്ലം ടി കെ എം കോളേജിലെ സിവില്‍ എന്‍ജിനിയറിങ്‌ വിഭാഗവും മുന്നാമത്തെത് തിരുവന്തപുരത്തെ ആർകെഐ,പദ്ധതി മേല്‍നോട്ട യുണിറ്റുമാണ്‌ നിര്‍വഹിക്കുന്നത്‌. പ്രവൃത്തി സമയബന്ധിമായി പൂര്‍ത്തീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ്കുമാർ എം എൽ എ പറഞ്ഞു.

അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുലേഖ വി നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസിമണിയമ്മ, പഞ്ചായത്ത്‌ അംഗങ്ങളായ
കെ ജി ഉദയകുമാർ,പി എച്.ഫൈസൽ, സൗദാമിനി, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി
അബ്ദുൾ മുത്തലീഫ്, കേരള കോൺഗ്രസ് ജോസഫ് മണ്ഡലം പ്രസിഡന്റ്
ജോസ് പരുമല, കേരള കോൺഗ്രസ് ബി മണ്ഡലം പ്രസിഡണ്ട്
കെ ജി രാമചന്ദ്രൻ പിള്ള, ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്
സണ്ണി ജോർജ്ജ് കൊട്ടാരത്തിൽ, ബിജെപി മണ്ഡലം പ്രസിഡണ്ട് രാജേഷ്, സിപിഎം ഏരിയ കമ്മിറ്റി അംഗം രാജേഷ്,എൻ സി പി ജില്ലാ കമ്മിറ്റി അംഗം പത്മ ഗിരീഷ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് അസിസ്റ്റന്റ് എൻജിനീയർ റിഫിൻ എന്നിവർ സംസാരിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റവാഡ ചന്ദ്രശേഖറിൻ്റെ നിർദ്ദേശപ്രകാരം ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്

0
തിരുവനന്തപുരം: ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്. ഇത് സംബന്ധിച്ച്...

ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ കർശന നടപടികളുമായി തിരുവിതാംകൂർ...

0
തിരുവനന്തപുരം: ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ...

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ...

ഒന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ 27കാരൻ പിടിയിൽ

0
കോഴിക്കോട്: വിരമിച്ച നേവി ഓഫീസറിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത...