കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാരുടെ വാട്സാപ്പ് ചാറ്റുകള്‍ പുറത്ത്. എംഎല്‍എ നടത്തിയത് നാടകമെന്ന് 136 അംഗമുള്ള ഗ്രൂപ്പില്‍ പോസ്റ്റ്. കാലിന് സ്വാധീനമില്ലാത്തയാളെ കാശുകൊടുത്ത് കൊണ്ടുവന്നു. ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാറാണ് എംഎല്‍എയെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്. ഇതിനിടെ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ സംഘം ഇന്ന് പുലർച്ചെയോടെ തിരികെയെത്തി. മാധ്യമങ്ങളുടെ കണ്ണിൽപ്പെടാതെ ജീവനക്കാർ അവരവരുടെ വീടുകളിലേക്കാണ് മടങ്ങിയത്.
മാധ്യമ സാന്നിധ്യം താലൂക്ക് ഓഫീസ് പരിസരത്ത് ഉണ്ടാകുമെന്ന് മനസിലാക്കിയ ജീവനക്കാർ ഓഫിസ് അങ്കണത്തിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ വാഹനങ്ങൾ എടുക്കാതെ വിനോദയാത്ര പോയ ബസിൽ തന്നെയാണ് വീടുകളിലെത്തിയത്. വിനോദയാത്ര സ്പോൺസേഡാണെന്ന വാദം തള്ളിക്കൊണ്ട് ട്രാവൽസ് മാനേജർ രംഗത്തെത്തി. ഡ്രൈവർ മുഖേനയാണ് ബുക്കിംഗ് വന്നത്. ഞായറാഴ്ച പോകാനിരുന്ന യാത്ര അന്ന് ബസ് ലഭ്യമാകാൻ ബുദ്ധിമുട്ടാകുമെന്ന ഡ്രൈവറുടെ നിർദേശത്തേത്തുടർന്നാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയതെന്നും ട്രാവൽസ് മാനേജർ ശ്യാം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.