പത്തനംതിട്ട : ശബരിമല വിഷയത്തില്‍ ബി.ജെ.പി – സി.പി.എം രഹസ്യധാരണയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. ജില്ലാ യു.ഡി.എഫ് നേതൃയോഗം രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബദ്ധവൈരികളായ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഇക്കാര്യത്തില്‍ രഹസ്യധാരണയായിരിക്കുകയാണ്. ഇതിന്റെ തെളിവാണ് ശബരിമല പ്രശ്നത്തില്‍ യു.ഡി.എഫ് ഉന്നയിച്ച നിയമനിര്‍മ്മാണത്തെക്കുറിച്ച് ഇരുകൂട്ടരും നടത്തുന്ന ഒളിച്ചു കളിയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് പുതിയ സത്യവാങ്മൂലം നല്‍കാന്‍ എല്‍.ഡി.എഫ് തയ്യാറല്ല. ബി.ജെ.പി അത്തരമൊരു ആവശ്യം ഉന്നയിക്കുന്നുമില്ല. ഇരുകൂട്ടരും വിശ്വാസ സമൂഹത്തെ വച്ചിക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ സ്തംഭിപ്പിച്ചതും ബി.ജെ.പി-സി.പി.എം രഹസ്യ ധാരണക്ക് തെളിവാണ്. തില്ലങ്കേരി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ ബി.ജെ.പി-സി.പി.എം രഹസ്യധാരണയില്‍ രൂപം കൊണ്ട തില്ലങ്കേരി മോഡല്‍ ബന്ധമാണ് നിയമസഭാ തെരഞ്ഞെടുപ്പിലും അരങ്ങേറാന്‍ പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസിന്റെ അദ്ധ്യക്ഷതയില്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, പി. മോഹന്‍രാജ്, ജോസഫ്.എം. പുതുശ്ശേരി, കെ.ഇ അബ്ദുള്‍ റഹിമാന്‍, റ്റി.എം. ഹമീദ്, അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സനോജ് മേമന, ശശിധരന്‍, മധു ചെമ്പന്‍കുഴി, പ്രൊഫ. ഡി.കെ ജോണ്‍, ജോണ്‍. കെ. മാത്യ, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, റിങ്കു ചെറിയാന്‍, തോപ്പില്‍ ഗോപകുമാര്‍, ബാബുജി ഈശോ, ലാലു തോമസ്, സന്തോഷ് കുമാര്‍, പ്രകാശ് തോമസ്, ജോണ്‍സണ്‍ വിളവിനാല്‍, പഴകുളം ശിവദാസന്‍, തോമസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.