ഇടുക്കി: കെ.എസ്.ഇ.ബിയും അദാനിയും തമ്മിലെ അഴിമതി ആരോപണം ഇന്നും ആവര്‍ത്തിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി വൈദ്യുതി മന്ത്രി എം.എം. മണി. വിവരങ്ങളെല്ലാം കെ.എസ്.ഇ.ബി വെബ്സൈറ്റില്‍ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.
ചെന്നിത്തലയുടെ മനോനില തെറ്റിയിരിക്കുകയാണെന്നും എം.എം. മണി പരിഹസിച്ചു. ഇരട്ടവോട്ട് ആരോപണം തോട്ടം തൊഴിലാളികളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ അദാനിയുമായി രണ്ട് കരാറുകളുണ്ടാക്കിയെന്നാണ് ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. കരാറിെന്‍റ ലെറ്റര്‍ ഓഫ് അവാര്‍ഡ് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പുറത്തുവിടുകയും ചെയ്തിരുന്നു. നാലു ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാന്‍ കരാര്‍ അദാനിയുമായി ഉണ്ടാക്കിയെന്നും ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കുന്നതിന് മുമ്പ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.