തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് വൈദ്യുത മന്ത്രി എംഎം മണി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയും കോവിഡ് നിയന്ത്രണത്തില്‍ പരാജയപ്പെടുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിനെതിരെ യുഡിഎഫ് നേതാക്കള്‍ മൗനം പാലിക്കുകയാണെന്ന് എംഎം മണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് മന്ത്രിയുടെ വിമര്‍ശനം. കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതി എന്ന മനോഭാവമാണ് യുഡിഎഫ് നേതൃത്വത്തിനെന്നും മന്ത്രി കുറ്റപ്പെടുത്തി.