Tuesday, July 2, 2024 11:31 pm

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്ന ഉദ്യാഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി : എം. എം മണി

For full experience, Download our mobile application:
Get it on Google Play

കുമളി : കൊവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്ന ഉദ്യാഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കുമളി ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധത്തിനായി കര്‍മ്മ നിരതരാകേണ്ട ഉദ്യോഗസ്ഥര്‍ ചുമതലകളില്‍  നിന്ന് ഒഴിഞ്ഞു മാറരുത്.  പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ ഡോക്ടറുടെ നടപടി യോഗത്തില്‍ ഉയര്‍ന്നപ്പോഴായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം. ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന തുടര്‍ന്നതോടെ തമിഴ്നാട്ടില്‍ നിന്നും അനധികൃത വഴികളിലൂടെ ആളുകള്‍ ഇങ്ങോട്ടു കടക്കാന്‍ ശ്രമിക്കുന്നുവെന്നും ഇത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അവിടുന്ന് ഇങ്ങോട്ടും തിരിച്ചും ആളുകള്‍ കടക്കുന്നത് ഇരു സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കും. ഇക്കാര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം. ജനപ്രതിനിധികള്‍ അതത് വാര്‍ഡുകളില്‍ ശ്രദ്ധ ചെലുത്തണം. പൊതു ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. തമിഴ്നാടുമായി അഭേദ്യമായ ബന്ധമാണ് കേരളത്തിനും പ്രത്യേകിച്ച്‌ ഇടുക്കി ജില്ലയ്ക്കും ഉള്ളത്. പ്രസ്തുത സഹകരണ മനോഭാവം ഉള്‍ക്കൊള്ളുന്നതോടൊപ്പം ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ രോഗം പകരാതിരിക്കാന്‍ കര്‍ശന നിലപാട് സ്വീകരിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്. അതിര്‍ത്തി കടത്തി തൊഴിലാളികളെ കേരളത്തിലെത്തിക്കുന്നത് അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് കിഴക്കെ...

കണ്ണൂർ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായി

0
ഇരിട്ടി: കണ്ണൂർ ഇരിട്ടി പുഴയിൽ രണ്ട് പെൺകുട്ടികളെ കാണാതായി. ഇരിട്ടി പൂവം...

ആകാശത്ത് വീണ്ടും ആശങ്കയായി വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്

0
മാഡ്രിഡ്: ആകാശത്ത് വീണ്ടും ആശങ്കയായി വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക്...

ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം : മേഘശ്രീ വയനാട് കള‌ക്ടര്‍, രേണു രാജിനെ എസ്‌ടി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം. വയനാട് കളക്ടര്‍ രേണു...