Wednesday, May 14, 2025 11:32 pm

മൊബൈല്‍ ആപ്ലിക്കേഷനുകളുടെ പേരില്‍ 150 കോടി തട്ടിയെടുത്ത 11 പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മൊബൈല്‍ ആപ്ലിക്കേഷനുകളുടെ പേരില്‍ 150 കോടി തട്ടിയെടുത്ത രണ്ടു ചാര്‍​ട്ടേഡ്​ അക്കൗണ്ടന്‍റുമാര്‍ ഉള്‍പ്പെടെ 11 പേര്‍ പിടിയില്‍. രണ്ടുമാസത്തിനുള്ളില്‍ അഞ്ചുലക്ഷം പേരെ കബളിപ്പിച്ച്‌​ 150 കോടി തട്ടുകയായിരുന്നു. രണ്ടു മൊബൈല്‍ ആപ്ലിക്കേഷനുകളില്‍നിന്ന്​ ലാഭകരമായ വരുമാനം നല്‍കാമെന്ന്​ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്​.

ഇവരുടെ പേരില്‍ വിവിധ ബാങ്കുകളില്‍ നിക്ഷേപമുള്ള 11 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്​. പവര്‍ ബാങ്ക്​, EZPlan എന്നീ പേരിലുള്ള രണ്ടു മൊബൈല്‍ ആപ്പുകളുടെ പേരില്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍നിന്നുള്ള ജനങ്ങള്‍ പോസ്റ്റ്​ ചെയ്​ത നോട്ടീസുകള്‍ ഡല്‍ഹി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ലാഭകരമായ വരുമാനം വാഗ്​ദാനം ചെയ്യുന്നുവെന്ന കുറിപ്പോടെയാണ്​ പോസ്​റ്റ്​.

ബംഗളൂരു ആസ്​ഥാനമായ സ്റ്റാര്‍ട്ട്​അപ്പ്​ പ്രൊജക്​ടാണ്​ പവര്‍ ബാങ്കി​ന്റെത്​. എന്നാല്‍ അതിന്റെ സെര്‍വര്‍ കണ്ടെത്തിയത്​ ചൈനയിലായിരുന്നുവെന്ന്​ പോലീസ്​ പറഞ്ഞു. നിക്ഷേപകര്‍ കൂടുതല്‍ പണം ഇറക്കുന്നതിനായി ആദ്യ നിക്ഷേപത്തിന്റെ അഞ്ചുമുതല്‍ 10 വരെ ശതമാനം തിരിച്ചുനല്‍കിയിരുന്നു. ഇതില്‍ വിശ്വാസം ഉടലെടുത്തതോടെ ആളുകള്‍ കൂടുതല്‍ പണം പ്രൊജക്​ടിലേക്ക്​ നിക്ഷേപിക്കുകയായിരുന്നു.

തട്ടിപ്പ്​ മനസിലാക്കുന്നതിനായി പോലീസ്​ ഒരു ടോക്കണ്‍ തുക ഇതില്‍ നിക്ഷേപിച്ചു. പിന്നീട്​ ഇവര്‍​ തട്ടിപ്പ്​ വഴിതിരിച്ചുവിടുന്നതിനായി 25ഓളം വ്യാജ കമ്പിനികളുടെ അക്കൗണ്ടുകളിലേക്ക്​ കൈമാറിക്കൊണ്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവയായിരുന്നു ഈ കമ്പിനികള്‍. നിക്ഷേപം സൂക്ഷിച്ചിരിക്കുന്ന ബാങ്ക്​ അക്കൗണ്ട്​ രേഖകളില്‍നിന്ന്​ ഒരാളുടെ ഫോണ്‍ നമ്പര്‍ പോലീസിന്​ ലഭിക്കുകയായിരുന്നു. ഇതിലൂടെ പശ്ചിമബംഗാളിലെ ഉലുബേറിയ എന്ന സ്​ഥലത്തെ ഷേയ്​ക്ക്​ റോബിന്‍ എന്നയാളെ തിരിച്ചറിഞ്ഞു. ജൂണ്‍ രണ്ടിന്​ വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇയാളെ പോലീസ്​ പിടികൂടി. കൂടാതെ കൂട്ടാളികളെയും പോലീസ്​ പിടികൂടുകയായിരുന്നു.

ചാര്‍​ട്ടേഡ്​ അക്കൗണ്ടന്‍റുമാരുടെ നേതൃത്വത്തില്‍ 110ഓളം ഷെല്‍ കമ്പിനികള്‍ രൂപീകരിച്ചിരുന്നു. ഇതില്‍ ചിലത്​ ചൈനീസ്​ പൗരന്‍മാരുടെ പേരിലായിരുന്നു. ടെലഗ്രാം വഴി റോബിന്‍ ഈ ചൈനീസ്​ പൗരന്‍മാരുമായി ആശയവിനിമയം നടത്തുകയും ചെയ്​തിരുന്നു. റോബിനെ അറസ്റ്റ്​ ചെയ്യു​മ്പോള്‍ അയാള്‍ 29 ബാങ്ക്​ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്​തിരുന്നു.

വാട്​സ്​ആപും ടെലഗ്രാമും വഴി നിരന്തരം ബന്ധപ്പെട്ട്​ ഇവര്‍ പലരില്‍നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയായിരുന്നു. തട്ടിപ്പിന്​ പിന്നില്‍ നിരവധി ചൈനീസ്​ പൗരന്‍മാരുണ്ടെന്നാണ്​ പോലീസിന്റെ  കണ്ടെത്തല്‍. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ്​ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐ ലൈയ്ക്ക് കോഴ്സില്‍ പ്രവേശനം

0
കുന്നന്താനം കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍...

ആവേശമായി കുടുംബശ്രീ കലോത്സവം

0
പത്തനംതിട്ട : ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ-ഓക്സിലറി അംഗങ്ങളുടെ സര്‍ഗാത്മക...

പത്തനംതിട്ട നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്

0
പത്തനംതിട്ട : നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്....

സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം ബാച്ച് തിയറി...

0
സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം...