തൃശ്ശൂര്‍: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ച സംഭവത്തില്‍ പോലീസ് വിശദാന്വേഷണം ആരംഭിച്ചു. രണ്ട് വര്‍ഷം മുമ്പ് പാലക്കാട്ടെ എംഐ കമ്പനി സര്‍വ്വീസ് സെന്ററില്‍ നിന്ന് ബാറ്ററി മാറിയിരുന്നതായി മരിച്ച കുട്ടിയുടെ പിതാവ് മൊഴി നല്‍കി. ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് പിതാവ് അശോകന്‍ പറഞ്ഞു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്.
എട്ടുവയസ്സുകാരിയുടെ മരണത്തിനിടയാക്കിയത് തലയിലേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവുമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണ കാരണം തലയിലേറ്റ ഗുരുതരമായ പരുക്കാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. തലച്ചോറില്‍ പലയിടത്തും ക്ഷതമുണ്ടായി. ഇങ്ങനെയുണ്ടായ രക്തസ്രാവമാണു മരണകാരണമെന്നാണു കണ്ടെത്തല്‍. ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോഴല്ല അപകടമെന്നു വീട്ടുകാര്‍ പറയുന്നു. ബാറ്ററിക്കകത്തെ ജെല്‍ ചൂടില്‍ ഗ്യാസ് രൂപത്തില്‍ ആയി മാറി ഫോണിന്റെ സ്‌ക്രീനില്‍ ചെറിയ സുഷിരമുണ്ടാക്കി ചീറ്റിത്തെറിച്ചതാകാം ദുരന്തത്തിനിടയാക്കിയതെന്നാണു ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെ നിഗമനം. തിങ്കള്‍ രാത്രി പത്തരയോടെയാണു സംഭവമുണ്ടാ