ഇന്നത്തെ ലോകത്ത് മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് എന്നതില്‍ തര്‍ക്കമില്ലാത്ത വിഷയമാണ്. ആശയവിനിമയം, വിനോദം, ജോലി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി മൊബൈല്‍ ഫോണ്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ കാലം കഴിയുന്തോറും ഫോണുകളുടെ വേഗത കുറയുകയും അവയുടെ തിളക്കം നഷ്ടപ്പെടുകയും ചെയ്യും. പലരും പുതിയ മോഡലുകള്‍ ഇറങ്ങുമ്പോള്‍ ഫോണ്‍ മാറ്റിക്കൊണ്ടിരിക്കും. എന്നാല്‍ ചിലര്‍ എത്ര പഴകിയാലും ഫോണ്‍ കുറെ കാലം ഉപയോഗിക്കും. പഴയ ഫോണിനോട് ഒരു ഇമോഷണല്‍ അറ്റാച്ച്‌മെന്റ് കാണിക്കുന്നവരും വിരളമല്ല. അത്തരക്കാര്‍ക്കുള്ള ചില പൊടിക്കൈകള്‍ ആണ് ഇനി പറയാന്‍ പോകുന്നത്. എത്രകാലം കഴിഞ്ഞാലും നിങ്ങളുടെ ഫോണുകള്‍ പുതിയത് പോലെ നിലനില്‍ക്കണോ. അതിനായുള്ള ചില പോംവഴികള്‍ നമുക്ക് നോക്കാം.
ഫോണ്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതിലെ ആദ്യപടി
കാലക്രമേണ ഫോണിന്റെ ഉപരിതലത്തില്‍ അഴുക്കും പൊടിയും അടിഞ്ഞുകൂടും. ഇത് കാരണം ഫോണിന്റെ പുതുമ നഷ്ടപ്പെടും. ഇത് ഒഴിവാക്കാന്‍, മൈക്രോ ഫൈബര്‍ തുണിയും കുറച്ച് ക്ലീനിംഗ് ലായനിയും ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ പതിവായി വൃത്തിയാക്കുക.
എവിടെയെങ്കിലും ഉരസിയുള്ള പോറലുകളില്‍ നിന്ന് നിങ്ങളുടെ ഫോണിനെ സംരക്ഷിക്കുന്നതിനുള്ള ലളിതവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗമാണ് ഫോണ്‍ കെയ്സ്. ഫോണിന്റെ ഉപരിതലത്തില്‍ തേയ്മാനം തടയുന്നതിലൂടെ നിങ്ങളുടെ ഫോണ്‍ പുതിയതായി നിലനിര്‍ത്താന്‍ ഇത് സഹായിക്കും. നിങ്ങളുടെ ഫോണിന് അനുയോജ്യമായതും മതിയായ പരിരക്ഷ നല്‍കുന്നതുമായ കെയ്‌സ് ആണ് തിരഞ്ഞെടുത്തിട്ടുള്ളത് എന്ന് എന്ന് ഉറപ്പാക്കാന്‍ മറക്കല്ലേ.
താപനില ക്രമീകരിക്കുക
ഉയര്‍ന്ന താപനില നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫിലും പെര്‍ഫോമന്‍സിലും പ്രതികൂലമായി ഭവിക്കും. വളരെ ചൂടുള്ള താപനിലയില്‍ കുറെ നേരം ഫോണ്‍ വെക്കുന്നത് അതിന്റെ ഇന്റേണല്‍ പ്രവര്‍ത്തനങ്ങള്‍ വിഘാതമാകും. അതിനാല്‍ തണുത്തതും വരണ്ടതുമായ സ്ഥലത്ത് ഫോണ്‍ സൂക്ഷിക്കുന്നതാണ് അഭികാമ്യം.
സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യുക
ഫോണിന്റെ സോഫ്റ്റ്വെയര്‍ അപ്-ടു-ഡേറ്റായി സൂക്ഷിക്കുന്നത് അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളില്‍ പലപ്പോഴും ബഗ് പരിഹാരങ്ങളും സെക്യൂരിറ്റി പാച്ചുകളും ഉള്‍പ്പെടുന്നു, ഇത് വൈറസുകളില്‍ നിന്നും മറ്റ് ക്ഷുദ്ര സോഫ്റ്റ്വെയറില്‍ നിന്നും നിങ്ങളുടെ ഫോണിനെ സംരക്ഷിക്കാന്‍ സഹായിക്കും. സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ ലഭ്യമായാലുടന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നുന്നുവെന്ന് ഉറപ്പാക്കുക.