Friday, July 4, 2025 6:24 pm

കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം ; ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്‍റർ ആരംഭിച്ച് കേരളാ പോലീസിന്‍റെ സോഷ്യൽ പോലീസിംഗ് ഡിവിഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ ഡിജിറ്റൽ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്‍റർ ആരംഭിച്ച് കേരളാ പോലീസിന്‍റെ സോഷ്യൽ പോലീസിംഗ് ഡിവിഷൻ. ഡി-ഡാഡ് സെന്‍ററെന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ സൗജന്യ കൗണ്‍സിലിംഗിലൂടെ ഡിജിറ്റൽ അഡിക്ഷനിൽ നിന്നും മുക്തമാക്കുകയും സുരക്ഷിതമായ ഇന്‍റര്‍നെറ്റ് ഉപയോഗത്തെ കുറിച്ച് മാതാപിതാക്കള്‍ക്കുള്‍പ്പടെ ബോധവത്ക്കരണം നടത്തുകയുമാണ് ഡി-ഡാഡ് സെന്‍ററിലൂടെ ചെയ്യുന്നത്.

കൊച്ചി സിറ്റിയില്‍ മട്ടാഞ്ചേരി അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറുടെ ഓഫീസ് കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് പ്രധാന സെന്‍റർ പ്രവര്‍ത്തിക്കുന്നത്. നഗര പരിധിയില്‍ നിന്നും കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ സെന്‍‍‍ട്രൽ പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് ഒരു സബ് സെന്‍ററും ആഴ്ച്ചയിൽ രണ്ട് ദിവസം എന്ന ക്രമത്തിൽ പ്രവര്‍ത്തിച്ചുവരുന്നു. രണ്ട് സെന്‍ററുകളിലും സൈക്കോളജിസ്റ്റിന്‍റെ സേവനം പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതൽ വൈകീട്ട് 05 മണി വരെ ലഭ്യമാണ്. കൊച്ചി സിറ്റി പോലീസിന്‍റെ ഈ സേവനം ഉപയോഗപ്പെടുത്തുന്നതിനായി ഡി-ഡാഡ് സെന്‍ററിലെ ഫോൺ നമ്പരിൽ (9497975400) വിളിച്ച് അപ്പോയിന്‍മെന്‍റ് എടുക്കാവുന്നതാണ്. 2023 ജനുവരിയിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇതുവരെ 144 കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് സേവനം നല്‍കുന്നതിനും, സമൂഹത്തിന്‍റെ വിവിധ മേഖലകളിലായി 42 ഓളം ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും സാധിച്ചിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെല്ലാനം കണ്ണമ്മാലിയിൽ ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

0
തിരുവനന്തപുരം : ചെല്ലാനം കണ്ണമ്മാലിയിൽ ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമാണം പൂർത്തീകരിക്കുമെന്ന്...

മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി

0
തിരുവന്തപുരം : കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള...

ഇടുക്കിയിൽ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗർഭസ്ഥ ശിശു മരിച്ചതായി പരാതി

0
ഇടുക്കി: ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗർഭസ്ഥ ശിശു മരിച്ചതായി പരാതി....

തോന്നിയ സ്ഥലത്ത് ഓട്ടോ പാർക്ക്‌ ചെയ്ത് പിന്നീട് സ്റ്റാൻഡിന്റെ അവകാശം ഉന്നയിക്കുവാൻ നിയമം അനുവദിക്കുന്നില്ല

0
ലോണെടുത്തു പണിത കടമുറി കെട്ടിടമാണ്. വാടകയ്ക്ക് കൊടുക്കുവാൻ തീരുമാനിച്ചപ്പോഴാണ് കടകളുടെ മുൻവശത്ത്...