പ്രമുഖ ബ്രാൻഡുകളുടെ വിവിധ സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഡിസ്കൗണ്ടുകളും മറ്റ് ഓഫറുകളും പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ടിൽ മൊബൈൽ ബൊണാൻസ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഡിസംബർ 1 മുതൽ 6 വരെയാണ് ഈ പ്രത്യേക ഓഫർ സെയിൽ നടക്കുക. ഇതിനോടകം വന്ന ഓഫറുകൾ പ്രയോജനപ്പെടുത്താൻ കഴിയാതെ പോയവർക്ക് ഇതൊരു മികച്ച അവസരമാണ്. നിരവധി സ്മാർട്ട്ഫോണുകൾ ഫ്ലിപ്പ്കാർട്ട് മൊബൈൽ ബൊണാൻസ സെയിലിന്റെ ഭാഗമായി ഓഫറുകളോടെ ലഭ്യമാണ്. എന്നാൽ അതിൽ ഏറെ ശ്രദ്ധേയമായ ഒരു ഓപ്ഷൻ മോട്ടറോളയുടെ മോട്ടോ എഡ്ജ് 40 ആണ്. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിട്ടുള്ള വിവിധ ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ 10000 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ സ്വന്തമാക്കാം. മോട്ടറോള എഡ്ജ് 40 5ജിയുടെ ലോഞ്ച് വില 34,999 രൂപയാണ്. എന്നാൽ 22% ഡിസ്കൗണ്ടിന് ശേഷം ഫ്ലിപ്പ്കാർട്ട് ഈ ഫോൺ 26,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഒറ്റയടിക്ക് ഇവിടെ 8000 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഓഫറുകൾ വേറെയും ഉണ്ട്. ഫ്ലിപ്പ്കാർട്ടിലെ മോട്ടോ എഡ്ജ് 40യുടെ പേജിൽ അത് കാണാൻ സാധിക്കും.
ഫ്ലിപ്പ്കാർട്ട് മൊബൈൽ ബൊണാൻസ സെയിലിൽ മോട്ടോ എഡ്ജ് 40 5ജിയെ ശ്രദ്ധേയമാക്കുന്നത് അതിന്റെ എക്സ്ചേഞ്ച് ഓഫറാണ്. ഉപയോക്താവിന്റെ പഴയ സ്മാർട്ട്ഫോണുകൾക്ക് പരമാവധി 18,900 രൂപ വരെ എക്സ്ചേഞ്ച് മൂല്യം ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഇത് നേടിയെടുക്കാൻ കഴിഞ്ഞാൽ വെറും മോട്ടോ എഡ്ജ് 40യുടെ വില 8,099 രൂപയായി കുറയ്ക്കാൻ സാധിക്കും. അതേസമയം പകരമായി നൽകുന്ന ഫോണിന്റെ പഴക്കവും പ്രവർത്തന ക്ഷമതയുമൊക്കെ വിലയിരുത്തിയാകും അന്തിമ എക്സ്ചേഞ്ച് മൂല്യം നിർണയിക്കുക എന്നകാര്യം ഓർക്കേണ്ടതുണ്ട്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ അപ്ഡേറ്റ് ചെയ്ത് പുതിയൊരു 5ജി ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ പരിഗണിക്കാവുന്നതാണ്. മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു 5ജി ഫോൺ ആണ് മോട്ടോ എഡ്ജ് 40.
മോട്ടോ എഡ്ജ് 40 5ജിയുടെ സ്പെസിഫിക്കേഷനുകൾ : 144Hz വരെ റിഫ്രഷ് റേറ്റും 10-ബിറ്റ് ബില്യൺ കളർ പിന്തുണയും ഉള്ള 6.55 ഇഞ്ച് pOLED കർവ്ഡ് ഡിസ്പ്ലേയാണ് മോട്ടറോള എഡ്ജ് 40 5ജിയിലുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 8020 ചിപ്‌സെറ്റ് ആണ് ഫോണിന് കരുത്ത് പകരുന്നത്. എച്ച്ഡിആർ10 പ്ലസ് സപ്പോർട്ടും 100% ഡിസിഐ- പി3 വൈബ്രന്റ് കളേഴ്സും മോട്ടറോള എഡ്ജ് 40 ഫോണിന്റെ ഡിസ്പ്ലെയുടെ ഫീച്ചറുകളാണ്. 8 ജിബി റാമും 256 ജിബി സ്റ്റോറേജ് കപ്പാസിറ്റിയും ഡിവൈസിലുണ്ട്. ആൻഡ്രോയിഡ് 13 എഐസിലാണ് മോട്ടറോള എഡ്ജ് 40 ഫോൺ പ്രവർത്തിക്കുന്നത്. ക്യാമറ ഫീച്ചറുകളിലും മോട്ടോയുടെ ഈ മിഡ്റേഞ്ചർ മികവ് പുലർത്തുന്നുണ്ട്. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോൺ ഫീച്ചർ ചെയ്യുന്നത്. ഒഐഎസ് സപ്പോർട്ടുള്ള 50 എംപി വൈഡ് അപ്പേർച്ചർ പ്രൈമറി ക്യാമറയാണ് സെൻസറുകളിൽ ഒന്ന്. 13 എംപി അൾട്ര വൈഡ് ആംഗിൾ സെൻസറാണ് രണ്ടാമത്തേത്. ഫ്രണ്ടിൽ 32 എംപി ക്യാമറയും ഉണ്ട്. 4400 mAh ബാറ്ററിയാണ് മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിന് പവർ നൽകുന്നത്. 68W ഫാസ്റ്റ് ചാർജങ് സപ്പോർട്ടും 15W വയർലെസ് ചാർജിങ് സപ്പോർട്ടും മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. സാൻഡ്ബ്ലാസ്റ്റഡ് അലൂമിനിയം ഫ്രെയിമിൽ പ്രീമിയം വീഗൻ ലെതർ ഫിനിഷിലാണ് എഡ്ജ് 40 വരുന്നത്.