Thursday, July 4, 2024 9:35 am

പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ടെക്നോ

For full experience, Download our mobile application:
Get it on Google Play

അ‌ടുത്തകാലത്ത് ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളെ ആകെ അ‌മ്പരപ്പിച്ച ഒരു സ്മാർട്ട്ഫോൺ ബ്രാൻഡ് ആയിരുന്നു ടെക്നോ. വളരെ മാന്യമായ വിലയിൽ മികച്ച ഫീച്ചറുകൾ അ‌ടങ്ങുന്ന ടെക്നോ പോവ 5 സീരീസ് പുറത്തിറക്കിക്കൊണ്ടായിരുന്നു ടെക്നോ വിസ്മയിപ്പിച്ചത്. ഇപ്പോൾ മറ്റൊരു പുതിയ സ്മാർട്ട്ഫോൺ കൂടി കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുകയാണ്. ഈ വർഷം ആദ്യം ഇന്ത്യയിൽ അ‌വതരിപ്പിച്ച ടെക്നോ കാമൺ 20 സ്മാർട്ട്ഫോണിന്‍റെ ഒരു പരിഷ്കരിച്ച പതിപ്പ് എന്ന് പറയാവുന്ന ടെക്നോ കാമൺ 20 അവോക്കാഡോ ആർട്ട് എഡിഷൻ ( Tecno Camon 20 Avocado Art Edition ) ആണ് കമ്പനി പുതിയതായി ഇന്ത്യയിൽ പുറത്തിറക്കിയത്.

പുതിയ ചില കൂട്ടിച്ചേർക്കലുകൾ മാറ്റി നിർത്തിയാൽ നേരത്തെ പുറത്തിറങ്ങിയ ടെക്നോ കാമൺ 20 ഫോണിലെ ഫീച്ചറുകൾ തന്നെയാണ് ഈ ​പുതിയ വേരിയന്റിലും ഉള്ളത്. പിൻ പാനലിൽ ആർട്ട്‌വർക്കിനൊപ്പം എംബോസ് ചെയ്‌ത ടെക്‌സ്‌ചറോടുകൂടിയ ലെതർ ഫിനിഷാണ് പുതിയ വേരിയന്റിന്‍റെ പ്രധാന പ്രത്യേകത. പേരിൽ തന്നെ ഇതിന്‍റെ സൂചനയും നൽകിയിട്ടുണ്ട്. ആർട്ട്‌വർക്കോട് കൂടിയ പിൻപാനലുള്ള ഈ പുതിയ ടെക്നോ കാമൺ 20 വേരിയന്റ് പച്ച നിറത്തിൽ മാത്രമാണ് ലഭ്യമാകുക. ഇന്ത്യയിൽ 15,999 രൂപയാണ് ടെക്നോ കാമൺ 20 അവോക്കാഡോ ആർട്ട് എഡിഷന്റെ വില. ആമസോൺ വഴിയും റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഹാൻഡ്‌സെറ്റ് വാങ്ങാം. എന്നാൽ ആമസോണിൽ ഈ ഫോൺ ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല.

6.67 ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് സ്‌ക്രീനാണ് ഇതിലുള്ളത്. 64-മെഗാപിക്സൽ RGBW പ്രൈമറി ക്യാമറ, 2-മെഗാപിക്സൽ ഡെപ്ത് സെൻസർ, QVGA ടെർഷ്യറി ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ടെക്നോ ഈ ഫോണിൽ നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി ഫ്രണ്ടിൽ 32 മെഗാപിക്സൽ ക്യാമറയും കാമൺ 20 അവോക്കാഡോ എഡിഷനിൽ നൽകിയിട്ടുണ്ട്. 8ജിബി വരെ റാമും 256GB വരെ ഓൺബോർഡ് സ്റ്റോറേജും ഈ ഫോൺ നൽകുന്നു. 33W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ആക്സിലറോമീറ്റർ, ഇ-കോമ്പസ്, ആംബിയന്റ് ലൈറ്റ് സെൻസർ, ബ്ലൂടൂത്ത് 5, GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട് തുടങ്ങിയവയൊക്കെയാണ് മറ്റ് ഫീച്ചറുകൾ.

ഇങ്ങനെ, 15000 രൂപ വിലയിൽ നൽകാൻ കഴിയുന്ന എല്ലാ ഫീച്ചറുകളും ഈ ഫോണിൽ ഉണ്ട്. എന്നാൽ ഇന്ന് ഒരു ഫോൺ വാങ്ങുമ്പോൾ പലരും അ‌ന്വേഷിക്കുന്ന ഒരു ഫീച്ചർ ഇതിൽ കണ്ടെത്താൻ കഴിയില്ല. 5ജി കണക്ടിവിറ്റി ആണത്. ഇതൊരു 4ജി ഫോൺ ആണ്. മുൻപ് പുറത്തിറങ്ങിയ ഫോണിന്റെ പുതിയ വേരിയന്റ് ആയതിനാൽ യഥാർഥ ഫോണിലെ ഫീച്ചറുകൾ തന്നെയാണ് ടെക്നോ കാമൺ 20 അവോക്കാഡോ ആർട്ട് എഡിഷനിലും നൽകിയതെന്നതിനാൽ ആകാം ഇതിൽ 4ജി കണക്ടിവിറ്റി എത്തുന്നത്. എന്തായാലും കുറഞ്ഞ വിലയിൽ മികച്ച 5ജി ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ ഏറെ മികച്ച ടെക്നോ പോവ 5 സീരീസ് ഇപ്പോൾ ലഭ്യമാണ്. രണ്ട് സ്മാർട്ട്ഫോൺ മോഡലുകളാണ് പോവ 5 5ജി ഫോൺ സീരീസിലുള്ളത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയറപ്പുഴ പാലത്തിന്‍റെ പൈലിംഗ് ജോലികൾ​ ആരംഭിച്ചു

0
പന്തളം : വയറപ്പുഴ പാലത്തിന്‍റെ പൈലിംഗ് ജോലികൾ​ ആരംഭിച്ചു. ഇന്നലെ രാവിലെ...

മാന്നാർ കൊലപാതകം : ഒന്നാം പ്രതി അനില്‍ ഇസ്രായേലില്‍ ആശുപത്രിയിലെന്ന് സൂചന

0
ആലപ്പുഴ: കേസിലെ ഒന്നാം പ്രതിയും കലയുടെ ഭര്‍ത്താവുമായ അനിൽ ഇസ്രായേലിൽ ആശുപത്രിയിലാണെന്നാണ്...

തിരൂരങ്ങാടി വ്യാജ ആര്‍ സി നിര്‍മ്മാണം : അഞ്ച് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു ;...

0
മലപ്പുറം: തിരൂരങ്ങാടിയിലെ വ്യാജ ആർ സി നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച്...

മാന്നാർ കൊലക്കേസ് : മൃതദേഹം ഇല്ലെങ്കിലും കേസ് തെളിയിക്കാനാവുമെന്ന് ഫോറൻസിക് വിദഗ്ധ ഡോ. ഷേർളി...

0
കോഴിക്കോട്: മാന്നാര്‍ കല കൊലക്കേസില്‍ ഡിഎന്‍എ സാമ്പിള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും...