റാന്നി : സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം റാന്നിയില്‍ രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. ലോക്ക്ഡൗണ്‍ കാലഘട്ടങ്ങളില്‍ ജനങ്ങളെ പരമാവധി പുറത്തിറക്കാതിരിക്കുന്നതിന് ഓരോ പ്രദേശത്തും എത്തി സാധനങ്ങള്‍ വില്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചൊവാഴ്ച ഒഴുവംപാറ, കല്യാണി മുക്ക്, മോതിരവയല്‍, അലിമുക്ക്, നിരപ്പുപാറ വരെയാണ് സൂപ്പര്‍മാര്‍ക്കറ്റ് സഞ്ചരിച്ചത്. ബുധനാഴ്ച പഴവങ്ങാടി, മന്ദമരുതി, വെച്ചൂച്ചിറ, മാത്തന്‍തറ എന്നിവിടങ്ങളില്‍ സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് എത്തും. റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയ് കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് അംഗം സി.ജി. വേണുഗോപാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.