Wednesday, July 2, 2025 3:19 pm

മോഡലുകളുടെ മരണത്തില്‍ റോയിക്കും പങ്ക് ഉണ്ടെന്ന് സംശയം ; സി.ബി.ഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊച്ചിയില്‍ മോഡലുകളുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെതിരെ ലൈംഗിക ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്തുവന്നതോടെ മോഡലുകളുടെ മരണത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന സംശയത്തിലാണ് മരണപ്പെട്ട മോഡലുകളുടെ ബന്ധുക്കള്‍. പോലീസ് പോക്സോ കേസില്‍ റോയി വയലാട്ടിനെ പ്രതിയാക്കുകയും കേസ് മോഡലുകളുടെ അപകടമരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറുകയും ചെയ്തു. നവംബര്‍ ഒന്നിന് അര്‍ധരാത്രി മോഡലുകള്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പ് അന്‍ജന ഷാജന്‍ (24) എന്നിവര്‍ അപകടസ്ഥലത്തു വെച്ചും ചികിത്സയിലിരുന്ന കെ.എ മുഹമ്മദ് ആഷിഖ് (25) പിന്നീടും മരിച്ചു. കാര്‍ ഓടിച്ചിരുന്ന റഹ്മാന്‍ മാത്രമാണ് രക്ഷപ്പെട്ടത്.

പെണ്‍കുട്ടികളുടെ മരണത്തില്‍ റോയി വയലാട്ടിന് നേരിട്ട് പങ്കുണ്ടോ എന്ന് ബന്ധുക്കള്‍ ചോദിക്കുന്നു. റോയിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോഴാണ് ബന്ധുക്കള്‍ തുടരന്വേഷണ ആവശ്യവുമായി രംഗത്തുവരുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അപകടത്തില്‍ കൊല്ലപ്പെട്ട അന്‍സി കബീറിന്റെ ബന്ധു നസീമുദ്ദീന്‍ പറഞ്ഞു. മോഡലുകള്‍ അപകടത്തില്‍ മരിച്ച ദിവസം ഹോട്ടലില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാനാവാം ഡിവൈസുകള്‍ റോയി നശിപ്പിച്ചത്. സംശയങ്ങള്‍ ബലപ്പെടുന്ന രീതിയിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. റോയിക്ക് സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് വിശ്വസിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് മദ്യമോ മറ്റോ കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടാവാം. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാവാം അപകടമുണ്ടായത്. റോയിയെ വെള്ളപൂശാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ടെന്നും നസീമുദ്ദീന്‍ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറില്‍ നമ്ബര്‍ 18 ഹോട്ടലില്‍വെച്ച് ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയുടെയും മകളുടെയും പരാതി. ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനേയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയേയും പ്രതി ചേര്‍ത്തിട്ടുണ്ട്. മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പീഡനം നടന്നത് എന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തി. പോലീസില്‍ പരാതി നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തി യെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. അതേസമയം മോഡലുകളുടെ അപകടമരണത്തില്‍ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും. കേസില്‍ ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ.വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമിത വേഗത്തിലെത്തിയ കാർ പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു

0
ബംഗളുരു: അമിത വേഗത്തിലെത്തിയ ഇന്നോവ കാർ റോഡിൽ പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചതിനെ...

പത്തനംതിട്ടയിലെ സ്വകാര്യ ഫ്ലാറ്റിൽ ഗുരുതര നിയമലംഘനങ്ങൾ ; അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

0
പത്തനതിട്ട : പിറ്റിസി വെസ്റ്റേൺ ഗഡ്സ് അപ്പാർട്ട്മെന്റ് ഫ്ലാറ്റ് സമുച്ചയത്തിൽ...

തെരുവുനായ ഭീതിയില്‍ വടശ്ശേരിക്കര

0
വടശ്ശേരിക്കര : വടശ്ശേരിക്കര ടൗണിലെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ, വ്യാപാര, സർക്കാർ...

ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് സ​മീ​പം ക​ലു​ങ്കി​ന​ടി​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0
കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് സ​മീ​പം ക​ലു​ങ്കി​ന​ടി​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തി​ട​നാ​ട്...