കൊച്ചി: മോഡലുകളുടെ അപകട മരണം എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുളള ജില്ലാ ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ ഡി.ജെ.പാർട്ടിക്ക് പങ്കെടുത്തവരുടെ മൊഴിയെടുക്കുന്നു. മരിച്ച അൻസി കബീറും അഞ്ജന ഷാജനും പങ്കെടുത്ത പാർട്ടിയിൽ മാറ്റാരൊക്കെ ഉണ്ടായിരുന്നു എന്നതടക്കമാണ് ചോദിച്ചറിയുന്നത്. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന കാർ ഡ്രൈവർ സൈജു തങ്കപ്പൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അറസ്റ്റിലായ ഹോട്ടൽ ഉടമ റോയ് വയലാട്ട് രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.
മോഡലുകളുടെ അപകട മരണം ; അന്വേഷണം ക്രൈംബ്രാഞ്ചിന്
RECENT NEWS
Advertisment