വാരാണസി: നരേന്ദ്ര മോദി വാരാണസിയിൽ ജയിക്കില്ലെന്നു വാരാണസിയിലെ കോൺഗ്രസ് സ്ഥാനാർഥി അജയ്‌റായ്…വാരണാസിക്കാർക്ക് വേണ്ടി മോദി ഒന്നും ചെയ്തില്ലെന്നും പ്രധാന ജോലികളെല്ലാം മോദി ഗുജറാത്തികൾക്കാണ് നൽകിയതെന്നും അജയ് റായ് മീഡിയവണിനോട് പ്രതികരിച്ചു. മോദിയുടെ പ്രധാനമന്ത്രി പദവി ജൂൺ നാല് വരെ മാത്രമേയുള്ളൂ. ജനം കോൺഗ്രസിന്റെ പക്ഷത്താണ്. സ്വന്തം സഹോദരനും ബന്ധുക്കൊൾക്കുമൊക്കെയല്ലേ ആളുകൾ വോട്ട് ചെയ്യൂ. അങ്ങനെയൊരു ബന്ധമാണ് വാരാണസിക്കാർക്ക് എന്നോടുള്ളത്. ഞാനൊരു കുടുംബാംഗത്തെ പോലെയാണ് അവർക്ക്. മോദിയാകട്ടെ വാരാണസിക്കാർക്ക് വേണ്ടി ഒന്നും ചെയ്തിട്ട് പോലുമില്ല. ഇവിടെയൊരു തുറമുഖത്തിന് അനുമതി ആയിരുന്നു. അത് പ്രവർത്തനം തുടങ്ങിയോ എന്ന് നോക്കൂ. ടിഎഫ്‌സി സെന്റർ കൊണ്ടു വരുമെന്ന് പറഞ്ഞു, അതെന്തായി?. എയർബസ് ഉൾപ്പടെയുള്ള പദ്ധതികളെല്ലാം മോദി ഗുജറാത്തിനാണ് കൊടുത്തത്. ഒന്നും തന്നെ മോദി വാരാണസിക്ക് നൽകിയിട്ടില്ല. ഇതിനൊക്കെയുള്ള മറുപടി ജനം നൽകും. വാരാണസിയിൽ ഇത്തവണ മോദി ജയിക്കില്ല. ഇനി വരാനിരിക്കുന്നത് കോൺഗ്രസിന്റെ സുവർണകാലമാണ്. കോൺഗ്രസിന് എത്ര സീറ്റ് കിട്ടും എത്ര ഭൂരിപക്ഷത്തിൽ ജയിക്കും എന്നൊക്കെ ജനം തീരുമാനിക്കും”. അജയ് പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.