Wednesday, July 2, 2025 5:49 am

മോദിയുടെ വാഗ്ദാനം വെള്ളത്തിൽ വരച്ച വര പോലെ : ആൻ്റോ ആൻ്റണി

For full experience, Download our mobile application:
Get it on Google Play

പന്തളം : യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയുടെ പന്തളം ബ്ലോക്ക് പര്യടനം ചന്ദനപ്പള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ചു. പന്തളം ബ്ലോക്ക് പര്യടനം ആർഎസ്പി നേതാവും യുഡിഎഫ് അടൂർ നിയോജകമണ്ഡലം കമ്മിറ്റി ചെയർമാനുമായ കെഎസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. മത വിദ്വേഷ പ്രചരണങ്ങളിലൂടെ ബിജെപി ലക്ഷ്യമാക്കുന്നത് വിഭജനമാണ് എന്ന് പര്യടനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെഎസ് ശിവകുമാർ പറഞ്ഞു. സാധാരണക്കാർക്ക് ഒരു ആനുകൂല്യവും കൊടുക്കാത്ത കമ്മ്യൂണിസം ആണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വാഗ്ദാനങ്ങൾ വെള്ളത്തിൽ വരച്ച വര പോലെ ആണ് എന്ന് യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി വിമർശിച്ചു. ഗ്യാസിന്റെയും പെട്രോൾ ഡീസലിന്റെയും വില തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടനെ കൂട്ടുന്ന പ്രവണത ഇത്തവണ അവസാനിക്കും.

ഇന്ത്യ മുന്നണി അധികാരത്തിൽ ഏറും എന്നും സാധാരണക്കാർക്ക് ആശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കെതിരെ ഉള്ള പോരാട്ടം ആണിത്. കേരള സർക്കാരിന്‍റെ ഭരണത്തിന്‍റെ ചുക്കാൻ ബിജെപിയുടെ കാൽക്കീഴിൽ ആണ്. ബിജെപിയും സിപിഎമ്മും പരസ്പരം സഹായിച്ചു കൊണ്ടിരിക്കുകയാണ്.  രാഹുൽഗാന്ധിക്കെതിരെ മാത്രമേ മുഖ്യമന്ത്രി സംസാരിക്കുന്നുള്ളൂ എന്നും അദ്ദേഹം വിമർശിച്ചു. സാധാരണക്കാരെയും കർഷകരെയും തൊഴിലാളികളെയും എക്കാലവും ചേർത്ത് പിടിച്ചിട്ടുള്ളത് കോൺഗ്രസ് സർക്കാരുകളാണ് എന്നും അദ്ദേഹം ഓർമിപ്പിച്ചു. പര്യടനം ആരംഭിക്കുന്നതിനു മുൻപ് പന്തളം ബ്ലോക്ക് പ്രസിഡൻറ് സക്കറിയ വർഗീസ് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയെ പുഷ്പ കിരീടം അണിയിച്ച് ആദരിച്ചു. പന്തളം ബ്ലോക്ക് പ്രസിഡൻറ് സക്കറിയ വർഗീസ്, ഡിസിസി വൈസ് പ്രസിഡൻറ് എംജി കണ്ണൻ, യുഡിഎഫ് അടൂർ നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, കെപിസിസി അംഗം തോപ്പിൽ ഗോപകുമാർ, എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...