തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മോഹന്‍ലാലിന്റെ കാര്‍ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാന്‍ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്ത് കാരണത്താലാണ് മോഹന്‍ലാലിന്‍റെ കാര്‍ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണം. മൂന്ന് സുരക്ഷ ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനും അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശം നല്‍കി. അതേസമയം മൂന്നു ഭരണ സമിതി അംഗങ്ങള്‍ ഒപ്പം ഉള്ളതു കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം.
മോഹന്ലാലിന്റെ കാര്‍ ഗുരുവായൂര്‍ നടയില്‍ ; സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
RECENT NEWS
Advertisment