കൊൽക്കത്ത: സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ ആരാധകരെ സാക്ഷിയാക്കി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ കിരീടം മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്. അധിക സമയത്തേക്ക് നീണ്ട കലാശപ്പോരിൽ ബെംഗളൂരു എഫ്.സിയെ 2-1ന് കീഴടക്കിയാണ് ബഗാന്റെ കിരീട നേട്ടം. നേരത്തെ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി ലീഗ് ഷീൽഡും ബഗാൻ സ്വന്തമാക്കിയിരുന്നു. മത്സരത്തിന്റെ 62 ശതമാനവും പന്ത് ബെംഗളൂരുവിന്റെ കാലിലായിരുന്നുവെങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ബഗാനാണ് മുന്നിട്ടുനിന്നത്. രണ്ടാം പകുതി ആരംഭിച്ച് ഏതാനും മിനുറ്റുകൾക്ക് ശേഷം സെൽഫ് ഗോൾ ബലത്തിലാണ് ബെംഗളൂരു മുന്നിലെത്തിയത്. ബെംഗളൂരു മുന്നേറ്റം തടയാനുള്ള ആൽബർട്ടോ റോഡ്രിഗസിന്റെ ശ്രമം ഗോളിൽ അവസാനിക്കുകയായിരുന്നു.
മത്സരത്തിന്റെ 72ാം മിനുറ്റിലാണ് ബഗാന്റെ സമയം തെളിഞ്ഞത്. ജെയ്മി മക്ലാരന്റെ ക്രോസ് തടയാനെത്തിയ സനയുടെ കൈയ്യിൽ പന്തുതട്ടിയതിനെത്തുടർന്ന് റഫറി പെനൽറ്റി വിധിച്ചു. കിക്കെടുത്ത കുമ്മിങ്സിന് പിഴച്ചില്ല.സമനില ഗോൾ നേടിയതോടെ ബഗാൻ ഉണർന്നുകളിച്ചെങ്കിലും വിജയഗോൾ നേടാനായില്ല.ഒടുവിൽ അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 96ാം മിനുറ്റിൽ ജെയ്മി മക്ലാരനാണ് ബഗാനായി ഗോൾ കുറിച്ചത്. മോഹൻ ബഗാനായി മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹൽ അബ്ദുസ്സമദും കളത്തിലിറങ്ങി. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനമാണ് ബഗാൻ പുറത്തെടുത്തിരുന്നത്. 56 പോയന്റുമായാണ് അവർ ലീഗിൽ ഒന്നാമതെത്തിയത്. രണ്ടാമതുള്ള ഗോവക്ക് 48 പോയന്റും മൂന്നാമതുള്ള ബെംഗളൂരുവിന് 38 പോയന്റുമാണുണ്ടായിരുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.