പത്തനംതിട്ട : കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചെന്ന് പരാതി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസിലെ ഡ്രൈവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനിക്കാണ് ദുരനുഭവമുണ്ടായത്.
പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനെതിരേയാണ് പരാതി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡിപ്പിക്കാന്‍ ശ്രമം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. യുവതി ബംഗളൂരുവില്‍ എത്തിയതിന് ശേഷം ഇമെയിലിലാണ് പരാതി നല്‍കിയത്. പരാതിയില്‍ കെഎസ്‌ആര്‍ടിസി വിജിലന്‍സ് ഓഫിസര്‍ അന്വേഷണം തുടങ്ങി