മുംബൈ: വിമാനത്തിനുള്ളില്‍ എയര്‍ ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇന്‍ഡിഗോ വിമാനത്തിനുള്ളിലാണ് എയര്‍ ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമമുണ്ടായത്. 24 കാരിയായ ക്യാബിന്‍ ക്രൂവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ 62കാരനായ സ്വീഡിഷ് പൗരന്‍ കെ. എറിക് ഹരാള്‍ഡ് ജോനാസ് വെസ്റ്റ്ബര്‍ഗിനെ മുംബൈ പോാലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യപിച്ചിരുന്നതായാണ് വിവരം. ബാങ്കോക്കില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.
ഭക്ഷണം വിളമ്പുന്നതിനിടെയാണ് എയര്‍ ഹോസ്റ്റസിനോട് ഇയാള്‍ മോശമായി പെരുമാറിയത്. വെസ്റ്റ്ബര്‍ഗ് വാങ്ങിയ ചിക്കന്‍ വിഭവത്തിന്റെ ബില്‍ അടയ്ക്കാന്‍ പി.ഒ.എസ് മെഷീനുമായി എത്തിയപ്പോള്‍, കാര്‍ഡ് സൈ്വപ് ചെയ്യാനെന്ന വ്യാജേന എയര്‍ഹോസ്റ്റസിന്റെ കയ്യില്‍ അനുചിതമായ രീതിയില്‍ പിടിച്ചുവെന്നാണ് പരാതി. പ്രതിഷേധിച്ചപ്പോള്‍ വെസ്റ്റ്‌ബെര്‍ഗ് സീറ്റില്‍ നിന്ന് എഴുന്നേറ്റ് മറ്റ് യാത്രക്കാരുടെ മുന്നില്‍ വച്ച് പീഡിപ്പിച്ചതായി യുവതി മുംബൈ പോലീസിനോട് പറഞ്ഞു.