കൊല്ലം : വിസ്മയ കേസിൽ കൊല്ലം അഡിഷണൽ ജില്ലാ കോടതി തിങ്കളാഴ്ച വിധി പറയും. സ്ത്രീധനപീഡനത്തെ തുടര്‍ന്നാണ് കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ആത്മഹത്യ പ്രേരണയടക്കം ഒന്‍പത് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ് പി കെ.ബി രവി നേരത്തെ പറഞ്ഞിരുന്നു. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.
വിസ്മയ കേസില്‍ തിങ്കളാഴ്ച്ച വിധി
RECENT NEWS
Advertisment