തൃശ്ശൂര്‍ : ട്രാവലര്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ കേസില്‍ 5 പേര്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശികളായ രാഹുല്‍, ആദര്‍ശ്, ബിബിന്‍ രാജ്, ബാബുരാജ്, അമല്‍ എന്നിവരാണ് പിടിയിലായത്. പൂമല സ്വദേശി ഷിനു രാജിനെയാണ് ബന്ദിയാക്കി 50000 രൂപ തട്ടിയെടുത്തത്. മണ്ണുത്തി പോലീസും സ്ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ 27നായിരുന്നു സംഭവം. ട്രാവലര്‍ തട്ടിക്കൊണ്ടുപോയ ശേഷം ഷിനുവിനെ വിളിച്ചു വരുത്തുകയായിരുന്നു. ട്രാവലര്‍ നല്‍കിയെങ്കിലും ഷിനുവിനെ ബന്ദിയാക്കി ചിറയ്ക്കലെത്തിച്ച് തല്ലിച്ചതച്ചു. പണമാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന് 50000 രൂപ കൈമാറി. ഇതിനുശേഷവും പ്രതികള്‍ ഷിനുവില്‍ നിന്ന് പണം രൂപ ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്.