Thursday, July 3, 2025 10:32 am

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു. ചിങ്ങോലി വന്ദികപ്പള്ളി എൻടിപിസി ജംഗ്ഷന് സമീപമുള്ള നിയോ മൊബൈൽ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ചിങ്ങോലി ദാറുസ്സലാമിൽ യാസിറിന്‍റെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നാണ് ആറ് ഫോണുകളും ബ്ലൂടൂത്ത് സ്പീക്കറും ചാർജറും ഹെഡ്സെറ്റും സിസി ടിവി ക്യാമറയും അടക്കം നിരവധി സാധനങ്ങൾ മോഷണം പോയത്. മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 55,000 രൂപയും കവർന്നു.

ഇരുമ്പ് ഷീറ്റ് കൊണ്ടും ഇരുമ്പ് നെറ്റ് കൊണ്ടും മറച്ച ചുമരുകൾ ഒരാൾക്ക് കടക്കാവുന്ന വിധത്തിൽ മുറിച്ചുമാറ്റിയ ശേഷം കടയ്ക്കുള്ളിൽ കടന്ന മോഷ്ടാക്കൾ കടയുടെ ഇരുമ്പ് വാതിൽ വളച്ച് വിടവുണ്ടാക്കിയാണ് സാധനങ്ങളുമായി പുറത്തു കടന്നത്. മോഷണ സംഘത്തില്‍ മൂന്നോ അതിലധികമോ ആളുകൾ ഉണ്ടാകാമെന്ന് സംശയിക്കുന്നു. കനത്ത മഴയുള്ള സമയത്താണ്‌ മോഷണം നടന്നത്. 1.10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടക്കുള്ളിൽ സ്ഥാപിച്ചിരുന്ന രണ്ട് ക്യാമറകളും മെമ്മറി കാർഡും മോഷ്ടാക്കൾ കൊണ്ടുപോയതിനാൽ ദൃശ്യങ്ങൾ ലഭ്യമല്ല. സംഭവത്തില്‍ പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

0
ത്രിപുര : പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു....

സി.പി.ഐ. പന്തളം മണ്ഡലം സമ്മേളനം നാളെ പന്തളത്ത് ആരംഭിക്കും

0
പന്തളം : സി.പി.ഐ. പന്തളം മണ്ഡലം സമ്മേളനം നാളെ പന്തളത്ത്...

ആറന്മുള വള്ളസദ്യ ഈ മാസം 13 മുതൽ ഒക്ടോബർ 2 വരെ

0
പത്തനംതിട്ട : ആറന്മുള വള്ളസദ്യ ഈ മാസം 13...

കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

0
കൊല്ലം : കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ....