കോന്നി : കാട്ടിൽ നിന്നും നാട്ടിലിറങ്ങുന്ന കുരങ്ങുകളുടെ ശല്യംമൂലം വലഞ്ഞിരിക്കുകയാണ് കോന്നിയിലെ കർഷകർ. കല്ലേലി, കൊക്കത്തോട്, സീതത്തോട്, ചിറ്റാർ, തണ്ണിത്തോട്, കുളത്തുമൺ ഭാഗങ്ങളിൽ ആണ് കുരങ്ങ് ശല്യം ഏറെയും. തേങ്ങ കരിക്ക് ആകുന്നതിന് മുൻപ് തന്നെ കൂട്ടമായി എത്തുന്ന വാനര സംഘം നശിപ്പിച്ച് കളയുകയാണ് ചെയ്യുന്നത്. തെങ്ങിൽ നിന്നും തേങ്ങ കാർന്ന് തിന്ന് തൊണ്ട് ഉപേക്ഷിക്കുകയും ചെയ്യുന്നു. ഈ ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ ഇത്തരത്തിൽ നിരവധി ചിരട്ടയും തൊണ്ടും കാണാൻ കഴിയും. നിലത്തുവീഴുന്ന തേങ്ങ പെറുക്കി എടുക്കാം എന്ന് വെച്ചാൽ ഒറ്റ രാത്രികൊണ്ട് കാട്ടുപന്നികൂട്ടവും ഇത് അകത്താക്കും.
രാത്രിയിൽ മരത്തിനുമുകളിൽ കൂട്ടമായി ഇരിക്കുന്ന കുരങ്ങുകൾ പകൽ കൃഷിയിടങ്ങളിൽ എത്തി നാശം വിതക്കുകയാണ് ചെയ്യുന്നത്. പടക്കം പൊട്ടിച്ചു ഭയപ്പെടുത്തി ഓടിക്കുക മാത്രമാണ് കർഷകർക്ക് ഇവയെ തുരത്താൻ ഉള്ള ഏക മാർഗം. എന്നാൽ വെടിയൊച്ച കേട്ട് ഓടുന്ന കുരങ്ങുകൾ കുറച്ച് സമയത്തിന് ശേഷം വീണ്ടും പഴയ സ്ഥലത്ത് തന്നെ വരുകയും ചെയ്യും. കാട്ടുപന്നികളെ സോളാർ വേലി കൊണ്ട് ഒരു പരിധിവരെ നിയന്ത്രിക്കാമെന്നിരിക്കെ മരത്തിനുമുകളിൽ കൂടി ചാടി എത്തുന്ന കുരങ്ങിനെ എങ്ങനെ തുരത്തും എന്ന ആശങ്കയിലാണ് കർഷകർ.
കുരങ്ങുകളോടൊപ്പം തന്നെ മലയണ്ണാനും നാളികേര കർഷകർക്ക് ഭീഷണിയാകുന്നുണ്ട്. കൃഷികൾക്ക് മാത്രമല്ല വീടുകൾക്കും കുരങ്ങ് ഭീഷണിയാകുന്നുണ്ട്. വീടുകളുടെ ഓട് എറിഞ്ഞുടക്കുക, ജനൽ ചില്ലുകൾ ഉടക്കുക തുടങ്ങിയവയും കുരങ്ങുകളുടെ ശീലമാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കർഷകർക്ക് ലഭിക്കേണ്ട നാളികേരം കുരങ്ങുകൾ നശിപ്പിക്കുന്ന കാഴ്ച നിസ്സഹായരായി നോക്കി നിൽക്കുകയാണ് മലയോര മേഖലയിലെ നാളികേര കർഷകർ.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033