ന്യൂഡല്‍ഹി : രാജ്യത്ത് മങ്കി പോക്‌സ് ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. കുവൈത്തില്‍നിന്ന് ഹൈദരാബാദിലെത്തിയ നാല്‍പതുകാരന്റെ പരിശോധനാഫലം ഇന്നുവരും. ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേരും നിരീക്ഷണത്തിലാണ്. ഡല്‍ഹിയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച മുപ്പത്തിയൊന്നുകാരനുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ പരിശോധനാഫലവും ഉടന്‍ വരും.
എന്നാല്‍, കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടായാല്‍ ചികില്‍സ ഉറപ്പിക്കാന്‍ ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ മങ്കി പോക്‌സ് വാര്‍ഡും ഡോക്ടര്‍മാരുടെ സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍, നാലുപേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നിരീക്ഷണവും ജാഗ്രതയും ശക്തമാക്കാന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഇന്നലെ, കേന്ദ്രം അടിയന്തര യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു.