തിരുവനന്തപുരം : സംസ്ഥാനത്ത് കുരങ്ങുവസൂരിയെന്ന് സംശയം ഒരാള്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പരിശോധനയ്ക്കായി സാമ്പിള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. നിരീക്ഷണത്തിലുള്ളത് യുഎഇയില്‍നിന്നെത്തിയ ആളാണ്. പരിശോധനാഫലം വൈകിട്ടെത്തും. ഫലം വന്നശേഷം ഏത് ജില്ലക്കാരനെന്ന് വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. പനിയും ശരീരത്തിലുണ്ടാകുന്ന പൊള്ളലുമാണ് ലക്ഷണം. കുരങ്ങ് പനി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കുരങ്ങുവസൂരിയെന്ന് സംശയം ഒരാള്‍ നിരീക്ഷണത്തില്‍
RECENT NEWS
Advertisment