പത്തനംതിട്ട : വി കോട്ടയത്ത് കൊടുമൺ പ്ലാന്റേഷനിൽ അവശ നിലയിൽ ജനവാസ മേഖലയിൽ കണ്ട കുരങ്ങിനെ കോന്നി സ്ട്രൈക്കിങ് ഫോഴ്സ് എത്തി ആനകൂട്ടിൽ പ്രവർത്തിക്കുന്ന വെറ്റിനറിയിൽ എത്തിച്ചു. ഫോറെസ്റ്റ് വെറ്റിനറി ഓഫീസർ ശ്യാം ചന്ദ്രന്റെ നേതൃത്വത്തിൽ കുരങ്ങിനെ പരിശോധിച്ചു വേണ്ട ചികിത്സ നൽകി. തുടർന്ന് കോന്നി ഫോസ്റ് സ്ട്രൈക്കിങ് ഫോഴ്സിന്റെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് വി കോട്ടയം പതിമൂന്നാം വാർഡ് മെമ്പർ ജയകൃഷ്ണൻ വിളിച്ചറിയതിനെത്തുടർന്നു കോന്നി സ്ട്രൈക്കിങ് ഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.ദിൻഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ്.അഭിലാഷ്, ദിലീപ് ആർ നായർ ,ആർ.അൻഫർ, ഷിബു കുമാർ, കെ.ജയൻ, ഡ്രൈവർ മഞ്ചിത്ത് എന്നിവർ പങ്കെടുത്തു.