തിരുവനന്തപുരം: ഐജി ജി ലക്ഷ്മണിൻ്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. മോന്‍സൻ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തിരിമറി കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് നടപടി. അന്വേഷണം അവസാനിച്ച സാഹചര്യത്തില്‍ തിരിച്ചെടുക്കാമെന്ന് സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. 360 ദിവസത്തെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. പോലീസ് ട്രെയിനിങ് ഐജിയായാണ് ലക്ഷ്മണയെ പുനര്‍നിയമിച്ചത്. മോന്‍സൻ മാവുങ്കല്‍ ഉല്‍പ്പെട്ട പുരാവസ്തു കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു, പരാതിക്കാരില്‍ നിന്നും മോന്‍സൻ മാവുങ്കല്‍ തട്ടിയെടുത്ത മുഴുവന്‍ പണവും കണ്ടെത്താതെയാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. മോന്‍സൻ മാവുങ്കല്‍ കേസില്‍ ഐജി ജി ലക്ഷ്മണിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. മോന്‍സനുമായി ചേര്‍ന്ന് ലക്ഷ്മണും തട്ടിപ്പില്‍ പങ്കാളിയായെന്ന് അന്വേഷണത്തില്‍ വ്യക്തമാണെന്നും തട്ടിപ്പിനെ കുറിച്ച് ലക്ഷ്മണിന് ബോധ്യമുണ്ടായിരുന്നുവെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പരാമര്‍ശമുണ്ടായിരുന്നു. ലക്ഷ്മണ്‍ കൃത്യവിലോപം നടത്തിയെന്നും കര്‍ശന നടപടി വേണമെന്നും ഡിജിപി ശിപാര്‍ശ ചെയ്തിരുന്നു. കേസില്‍ ഐ ജി ലക്ഷ്മണ്‍ മൂന്നാം പ്രതിയാണ്. 2017 മുതല്‍ ലക്ഷ്മണിന് മോന്‍സനുമായി ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പുരാവസ്തു ഇടപാടുകാരെ മോന്‍സനുമായി ബന്ധിപ്പിക്കുന്നതിലും ഐ ജിയ്ക്ക് പങ്കുണ്ടെന്നും ക്രൈബ്രാഞ്ച് കണ്ടെത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1