കൊച്ചി : മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വനം വകുപ്പ് റെയ്ഡ്. ക്രൈം ബ്രാഞ്ചിന്റെ പരിശോധനയില്‍ മോന്‍സന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പിന്റെ മാതൃകയില്‍ ശില്‍പം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. അതേ സമയം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയ കോടതി മൂന്ന് ദിവസത്തേക്ക് മോന്‍സനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി
അതിനിടെ മോന്‍സനെ മാവുങ്കലിനെ മറ്റൊരു കേസിലും പ്രതി ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തി. പാലാ മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരന്‍ നല്‍കിയ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് സംഘം ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.