കൊച്ചി : പുരാവസ്തു തട്ടിപ്പ്ക്കാരൻ മോന്‍സന്‍ മാവുങ്കലിനെ മൂന്ന് ദിവസം കൂടി കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്ക് കൂടിയാണ് മോന്‍സനെ കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. ഒക്ടോബര്‍ രണ്ട് വരെ മോന്‍സണ്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ തുടരും.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകളും,തെളിവുകളും ശേഖരിക്കാനുണ്ടെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നതിനു പുറമേ കൂടുതല്‍ കേസുകള്‍ ഇപ്പോള്‍ മോണ്‍സന് എതിരെയുണ്ടെന്ന് പ്രതിയെ ഹാജരാക്കവേ ക്രൈം ബ്രാഞ്ച് കോടതിയില്‍ പറഞ്ഞു. കോടികളുടെ തട്ടിപ്പ് നടന്നെന്ന് പറയുമ്പോഴും അതിന് മതിയായ രേഖകള്‍ ക്രൈം ബ്രാഞ്ചിന്റെ പക്കലില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാണിച്ചു.