തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി. MB 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചിരിക്കുന്നത്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 27 ലക്ഷം മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റുകളായിരുന്നു ഇത്തവണ ലോട്ടറി വകപ്പ് അച്ചടിച്ചത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. ഇത്തവണ മുഴുവന്‍ ടിക്കറ്റുകളും വിറ്റ് പോയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു.
MA 200261, MC 200261, MD 200261, ME 200261 എന്നീ നമ്പറുകള്‍ക്കാണ് സമാശ്വാസ സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഇത് 5 പേര്‍ക്കായി ലഭിക്കും. MA 475211, MB 219556, MC 271281, MD 348108, ME 625250 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ച നമ്പറുകള്‍ – MA 482942, MB 449084, MC 248556, MD 141481, ME 475737.