Saturday, July 5, 2025 12:48 pm

കാർ ഇൻഷുറൻസ്; ആയിരം രൂപ മുടക്കിയാൽ അൻപതിനായിരം രൂപയുടെ നഷ്ടം ഒഴിവാക്കാം

For full experience, Download our mobile application:
Get it on Google Play

കാർ ഇൻഷുറൻസ് അല്ലെങ്കിൽ മോട്ടോർ ഇൻഷുറൻസ് വാങ്ങുമ്പോൾ കാലവർഷക്കെടുതികളും ഓർത്തിരുന്നാൽ ഒരു നല്ല ഇൻഷുറൻസ് പ്ലാനിനൊപ്പം, എഞ്ചിൻ പ്രൊട്ടക്ഷൻ കവർ ഉൾപ്പെടെയുള്ള ആഡ് ഓൺ ഓപ്ഷനുകളിൽ വേണ്ടത് പ്രയോജനപ്പെടുത്തും. കാരണം മഴക്കെടുതികൾ മൂലം പുതിയ വാഹനത്തിന് എഞ്ചിൻ തകരാറുകളോ മറ്റെന്തെങ്കിലും കേടുപാടുകളോ ഉണ്ടായാൽ നല്ലൊരു തുക കയ്യിൽ നിന്ന് നഷ്ടമാകും.

ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മഴ മൂലം വാഹനങ്ങൾ വെള്ളക്കെട്ടിലായി. നിരവധിയാളുകൾ ദുരിതം നേരിടുന്നതിൻെറ ചിത്രങ്ങൾ വൈറലാണ്. മഴക്കാലത്ത് മണ്ണിടിച്ചിലും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകും. മഴ കനത്താൽ ഗ്രാമങ്ങളിൽ മാത്രമല്ല നഗരങ്ങളിലെയും നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങും. മിക്ക മഴക്കാലത്തും കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ഒക്കെ കേടുപാടുകൾ സംഭവിക്കാറുണ്ട്. നാശനഷ്ടം കണക്കാക്കിയാൽ ചിലപ്പോൾ കയ്യിൽ നിന്ന് നല്ലൊരു തുക തന്നെ നഷ്ടമാകാൻ ഈ ഒരൊറ്റ കാരണം മതി. അതേസമയം ശരിയായ ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ നഷ്ടം കുറക്കാൻ ആകും.

ഇൻഷുറൻസ് എങ്ങനെ സംരക്ഷണം നൽകും?
വെള്ളപ്പൊക്കത്തിൽ അകപ്പെട്ട കാറുകൾക്ക് എഞ്ചിൻ തകരാർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് സംവിധാനങ്ങളുടെ കേടുപാടുകൾ, തുരുമ്പ്, ദുർഗന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. വെള്ളം അമിതമായി ഉള്ളിലേക്കെത്തുന്നത് ഗിയർബോക്സിൻെറ തകരാറിനും കാരണമാകും. പാർക്ക് ചെയ്‌തിരിക്കുന്ന വാഹനത്തിൽ വെള്ളം കയറിയാൽ അത് കാറിൻെറ ഉൾവശത്തിനും കേടുവരുത്താം. വെള്ളം കയറിയാൽ എഞ്ചിൻ പ്രവർത്തിപ്പിക്കാനാകില്ല എന്നു വരാം. എന്നാൽ ചിലപ്പോൾ വാഹനം പ്രവർത്തിച്ച ശേഷം കുറച്ചുനാളുകൾക്ക് ശേഷം പ്രവർത്തിക്കാതെയും വന്നേക്കാം.

എല്ലാ പോളിസികളും വെള്ളപ്പൊക്കത്തിന് പരിരക്ഷ നൽകുമോ?
തീ, വെള്ളപ്പൊക്കം, മോഷണം എന്നിവ മൂലമുള്ള എല്ലാത്തരം നാശനഷ്ടങ്ങൾക്കും ഒരു ഒറ്റ പോളിസിയിൽ സംരക്ഷണം നൽകുന്ന പദ്ധതികളുണ്ട്. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് ഉൾപ്പെടെ ഇത്തരം പോളിസികൾ ലഭ്യമാക്കുന്നുണ്ട്. കാറിന്റെ പഴക്കം ഇൻഷുറൻസ് തുക ലഭിക്കുന്നതിൽ നിർണായക ഘടകമാണ്. അതായത് മൊത്തം അറ്റകുറ്റപ്പണിക്ക് ചെലവാകുന്ന തുകയുടെ പകുതി മാത്രമേ തിരികെ ലഭിക്കൂ. പോളിസി ഉടമ ബാക്കി തുക കയ്യിൽ നിന്ന് ചെലവഴിക്കേണ്ടതായി വരും. എങ്കിലും, ഒരു സമഗ്ര കാർ ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ പോലും വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന എല്ലാ നാശനഷ്ടങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കണമെന്നുമില്ല.

ക്ലെയിമുകൾ ഇൻഷുറൻസ് കമ്പനിക്ക് നിഷേധിക്കാമോ?
ഒരു സമഗ്രമായ കാർ ഇൻഷുറൻസ് പോളിസി വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട എല്ലാ നാശനഷ്ടങ്ങൾക്കും കവറേജ് നൽകുന്നുണ്ടെങ്കിലും, ഡ്രൈവറുടെ നടപടിയാണ് കാറിന് കേടുപാടുകൾ സംഭവക്കാൻ കാരണമായതെങ്കിൽ ഇൻഷുറൻസ് കമ്പനികൾ പണം നൽകണമെന്നില്ല.

അതേസമയം കാർ ഒരു ബേസ്‌മെന്റിൽ പാർക്ക് ചെയ്‌തപ്പോൾ വെള്ളത്തിൽ മുങ്ങിയതാണെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ട് വിവരമറിയിക്കാം. ഒരു സർവീസ് സെന്ററിലേക്ക് വാഹനം കൊണ്ടുപോയാലും പ്രശ്‌നമില്ല. എന്നാൽ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ, എഞ്ചിൻ ഹൈഡ്രോസ്റ്റാറ്റിക് ലോക്കിലേക്ക് പോകും. ഈ സാഹചര്യത്തിൽ, ഇൻഷുറൻസ് കമ്പനി എഞ്ചിൻ തകരാറിന് പരിരക്ഷ നൽകാൻ തയ്യാറായേക്കില്ല. ഡ്രൈവറുടെ അശ്രദ്ധ മൂലമുണ്ടായ നടപടി മൂലമുണ്ടാകുന്ന നാശനഷ്ടമായതിനാലാണിത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി

0
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി. ശനിയാഴ്ച രാവിലെ പത്തു മണിയോടെ വയനാട്...

കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

0
കൊച്ചി : കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട്...

വെൺപാല-കദളിമംഗലം പള്ളിയോടം വെള്ളിയാഴ്ച ആറന്മുള ക്ഷേത്രക്കടവിലെത്തി

0
ആറന്മുള : ആറന്മുള വള്ളസദ്യയിൽ പങ്കുചേരാനും ഉത്രട്ടാതി ജലമേളയിലും അഷ്ടമിരോഹിണി...

കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ ആർടിഎ മുന്നറിയിപ്പ്

0
ദുബൈ : കുറഞ്ഞ സമയത്തേക്കായാൽ പോലും കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ...